താൾ:Pattukal vol-2 1927.pdf/449

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

448 പാട്ടുകൾ വിളിച്ചരികെയിരുത്തിയുടൻ ജാംബവാനും എന്തു ഭാവനിളകാതെയിരുന്നുകെൾവാൻ ചൊന്നവാക്കു ചിന്തയിലെ മറന്നായോ നീ ചൊല്ലേറിയ ഭവാൻ നിൻകയ്യിൽ തന്നടയാളം അടയാളമകതാരിൽ മറന്നായോ നീ ആരേയും ഞാൻ നീയൊഴിഞ്ഞു കാണുന്നില്ല ആഴിചാടിയരിവരന്റെ പുരയിൽ പോവാൻ അകതാരിൽ നിനവു നിനക്കുണ്ടെന്നാകിൽ ഹരിഹര ശ്രീഹനുമാൻ താനൊരു തന്നെ ആദികാലേ ഞാൻ പറഞ്ഞു കേട്ടിട്ടുണ്ടു ആവകയും നിരൂപിച്ചാൽ നീയെ പോരൂ നിശ്ചയം ഞാ൯ പോരുമെന്നുറച്ചിട്ടല്ലേ ചൊന്നതു നീക്കി മറെറാന്നു കണ്ടാലയോഗ്യവും ഭവിയ്ക്കുമേ ഓർക്കവേണം സൂര്യരാജൻ ചൊന്നവാക്കു നിന്നോടു തൽക്ഷണം നീ പോവാനുളള യാത്രയും തുടങ്ങെടോ പക്ഷംവേണ്ട പോവതിന്നു വേഗേനാതി നിശ്ചയം. നിശ്ചയിച്ചിട്ടച്യുതനും ചൊന്ന വാക്കു നീക്കമൊരു തെല്ലുമില്ലെന്നുറച്ചു കൊൾക പോക നേരം കളയാതെ വൈകീടേണ്ട വൈകിയാലോ പത്മനാഭനറിയുംതാനും പങ്കജാക്ഷി സീതതന്റെ കാര്യത്തിന്നു്

അല്പമുണ്ടു പണിയെന്നു കരുതും രാമൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/449&oldid=166367" എന്ന താളിൽനിന്ന് ശേഖരിച്ചത്