താൾ:Pattukal vol-2 1927.pdf/447

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

446

പാട്ടുകൾ 

ദു;ഖിയ്ക്ക കാരണത്താൽ ആഴിയെ കടപ്പതിന്നു ആളില്ലെന്നുറച്ചു രാമൻ ഹനുമാനെ വിളിച്ചുകൊണ്ടു അടയാളം കൊടുത്തു കയ്യിൽ പോകയെന്നരുളിച്ചെയ്തു പൊലിവോടു വിഷ്ണുമൂർത്തി വഴിപിഴയാതയച്ചിതങ്ങു വരങ്ങളും കൊടുത്തു നന്നായ് വാനരപ്പടകളെല്ലാം വാരിധിതീരം പുക്കു. വാരിധി കണ്ടോരു വാനരവംശങ്ങൾ വാലുകളങ്ങുയർത്തീടുകയും പാരം ഭയംപൂണ്ടു വാരിധി നോക്കയും പർവ്വതം നോക്കി കഥിയ്ക്കുകയും ആഴിയിലാനന്ദവൻതിര കാണുമ്പോൾ അട്ടഹസിച്ചോടിപ്പോകുകയും കൂട്ടരെ നോക്കുകയും കൊഞ്ഞനം ചെയ്കയും കണ്ടേടം മാന്തി ചൊറിയുകയും കളളകുരങ്ങന്മാർ വെളളത്തിൽ ചാടിയും തളളിത്തിരയിൽ മറിയുകയും വെളളത്തിൽ തുളളിക്കളിച്ചാൽ കഴിവരാ എന്നതു കണ്ടറിയേണം കാട്ടിലിരുന്നു കളിക്കുന്നതുപോലെ കാട്ടുവാനൊ നിങ്ങൾ പോന്നു

ഇത്തരം ജാംബവാൻ ചൊന്നതിനുത്തര-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/447&oldid=166365" എന്ന താളിൽനിന്ന് ശേഖരിച്ചത്