താൾ:Pattukal vol-2 1927.pdf/432

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

431 കൂരിയാറ്റപ്പാട്ട് പാരാതെ പുറപ്പെടുകേതുമേ വൈകീടാതെ ഇത്തരമുരചെയ്തു മ്യത്യുശാസനനോടു വർത്തമാനങ്ങളുണർത്തിച്ചപ്പോൾ ഭഗവാനും എങ്കിലോ പുറപ്പെടുകേതുമേ വൈകീടാതെ ശങ്കരനതുനേരം പാർവ്വതിയോടും കൂടി കാളതൻ കഴുത്തേറി മൂഷികവരന്മേലെ മേളമായ്ക്കരേറിനാൻ ശ്രീഗണപതിയപ്പോൾ മയിലിൻപുറമേറി താരകവൈരിതാനും ചുഴലും നിറഞ്ഞിതു ഭൂതസംഘവുമെല്ലാം ചന്ദ്രശേഖരസ്വാമി ഭഗവാനിവരോടും മന്ദമെന്നിയെ ചെന്നു സാഗരതീരം പുക്കാൻ കേട്ടിതു വിശേഷങ്ങളക്കാലമരയന്നം ശ്രേഷ്ഠനും പരിഷയുമൊന്നിച്ചു പുറപ്പെട്ടു ബ്രഹ്മദേവനെ വന്ദിച്ചുണർത്തി വൃത്താന്തങ്ങൾ അംബുധിയോടു യുദ്ധം തുടർന്നതശേഷവും അക്കഥ കേട്ടു ചതുർമ്മുഖനും പുറപ്പെട്ടാൻ മുഖ്യനാമരയന്നമേറിനാനതുംനേരം അറിഞ്ഞു മഹേന്ദ്രനുമന്നേരമവസ്ഥകൾ നിറഞ്ഞ മോദത്തോടും ദേവസംഘാതത്തോടും പോവാനായ്പുറപ്പെട്ടങ്ങേറിനാനൈരാവതം ദേവനായകനോടുകൂടവേ വിരിഞ്ചനും വിചിത്രമായീടുന്നോരവസ്ഥ കാണ്മാനായി സമുദ്രതീരസ്ഥലം പ്രാപിച്ചാരതുകാലം ഇരേഴുപതിന്നാലു ലോകത്തിലമർന്നീടും

നാനാജാതികൾ പക്ഷിവൃന്ദങ്ങളശേഷവും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/432&oldid=166349" എന്ന താളിൽനിന്ന് ശേഖരിച്ചത്