താൾ:Pattukal vol-2 1927.pdf/433

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

432 പാട്ടുകൾ സാഗരതീരത്തിങ്കൽ നിറഞ്ഞു തിക്കിത്തിര- ച്ചാകവേ കൂടിക്കലർന്നാർത്തിതു പെരുംപട ഘസലാഘലഭിലാഘു സുലഘലീഘുലീ ഘഘഭാഘാഭഗൈത്യുച്ചമാം ശബ്ദങ്ങളും മേളമാർന്നോരോവാദ്യഘോഷവും പൊടികളും ധൂളിയും കലർന്നിതു ഘോരമായിതു രണം ഇല്ലൊരു ബഹുമാനം പുല്ലൊളമതുകൊണ്ടു നിർല്ലജ്ജന്മാരെന്നോർത്തു നിന്നിതു വരുണനും കോടി മൂഷികവരർ കൂടിവന്നെതൃത്താലും കൂടുമോ മാർജ്ജാരരിലേകനോടെന്നപോലെ കുലുക്കംകൂടാതെകണ്ടിരിക്കും സമുദ്രത്തോ- ടടുക്കുന്നിതു പക്ഷിവൃന്ദങ്ങളൊരുപോലെ പാരാതെ കൊക്കുകൊണ്ടും ചിറകുകൊണ്ടും മണൽ കോരിയങ്ങിടുകയും തൂരുമെന്നുറക്കയും ഇങ്ങിനെ കഴിഞ്ഞിതു പലനാളതുകാല മെങ്ങിനെ പറയുന്നൂ പിന്നെയുള്ളവസ്ഥകൾ അക്കുതൂഹലം കേട്ടിട്ടക്കാലം മുനികുല- മുഖ്യനാം ശ്രീനാരദനവിടെക്കെഴുന്നള്ളി ഉൾക്കരുത്തുള്ള പക്ഷിസംഘത്തെക്കണ്ടനേര- മുൾക്കാമ്പിൽ പ്രസാദിച്ചു നിന്നിതു മുനീന്ദ്രനും വീണയുംവായിച്ചുടൻ നാമവുമുരുക്കഴി- ച്ചാനന്ദംപൂണ്ടു യുദ്ധവിചിത്രപരാക്രമം കണ്ടു വേഗേന നടകൊണ്ടു മോദേനപോ- യ് വൈകുണ്ഠമാം മഹാപുരം പ്രാപിച്ചാനതുകാലം

അവനീദേവിയോടും ശ്രീഭഗവതിയോടും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/433&oldid=166350" എന്ന താളിൽനിന്ന് ശേഖരിച്ചത്