താൾ:Pattukal vol-2 1927.pdf/431

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

430 പാട്ടുകൾ

കേട്ടിതു   വിശേഷങ്ങൾ  മററുള്ള  പക്ഷികളും
കൂട്ടമിട്ടതുകാലമൊക്കവേ    പുറപ്പെട്ടാർ
ഊമന്മാർ   കാകന്മാരും  കാടകളേറവെള്ളൻ
കേമന്മാരായ  കുത്തിച്ചുടന്മാർ  പരന്തുകൾ
കഴുകും കാരാണ്ഡങ്ങൾ  കട്ടോടഞ്ചാത്തന്മാരു-
മഴകേറുന്ന  തത്തക്കൂട്ടങ്ങൾ  പൊകിണകൾ
ചക്രവാകങ്ങൾ   മുളംതത്തകൾ  കുയിലുകൾ
വിക്രമിമാരായുള്ളോരമുക്കന്മാരും   പിന്നെ
കടൽക്കാക്കകൾ  കളക്കോഴികളിരണ്ടകൾ
മിടുക്കന്മാരായുള്ളോരടയ്ക്കാപ്പക്ഷികളും
അമ്പലപ്രാവോടരിപ്രാവുകൾ  മലംകിളി
കമ്പമില്ലാതെ   മൂളും   നത്തുകൾ  കരിങ്കിളി
ശാകടവികടയും   മുണ്ടലാ   മഞ്ഞക്കിളി
പ്രകട  കാടക്കൊറ്റി  താമരക്കോഴികളും
വാരണമെടുക്കന്ന   ഭാരുണ്ഡപ്പക്ഷികളും
ഘോരവിക്രമമുള്ള   വക്രതുണ്ഡാഖ്യന്മാരും
എന്നിവരാദിയായ   പക്ഷികൾ   നാനാദിശി
നിന്നുടൻ   തിങ്ങിനിന്നൊക്കവന്നൊരുമിച്ചാർ
അക്കാലം   സുബ്രഹ്മണ്യസ്വാമിവാഹനമായ
പക്ഷിപുംഗവൻ    മയിൽ   കേട്ടിതു  വിശേഷങ്ങൾ
ചെന്നുടൻ വേലായുധസ്വാമിയോടുണർത്തിച്ചാ-
നർണ്ണവതീരത്തിങ്കൽ   പോകേണമടിയനും 
അതിനായനുഗ്രിഹച്ചീടുകെന്നതു   കേട്ടി-
ട്ടഖിലവൃത്താന്തവുമറിഞ്ഞിട്ടുരചെയ്താൻ

പോരുവനെങ്കിൽ ഞാനും താതനെയുണർത്തിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/431&oldid=166348" എന്ന താളിൽനിന്ന് ശേഖരിച്ചത്