താൾ:Pattukal vol-2 1927.pdf/430

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

429 കൂരിയാ​​​​​​​ററപ്പാട്ട്

സമുദ്രരാജനതിക്രമിച്ച  മൂലമിപ്പോൾ
ഭവിച്ചു  പരിതാപമിവർക്കെന്നിരിക്കിലും
മരിപ്പാൻ  മടികൂടാതിരിക്കും  കൂരിയാററ-
ക്കുലത്തിൽ  ജനിച്ചവരില്ല  സംശയമേതും
എങ്കിൽ  നാമിതുംകണ്ടു  പോകയില്ലൊരുനാളും
സങ്കടമവർക്കു  വന്നിടുകിലതിനേയും
തീർത്തുപോകേണമല്ലെന്നാകിലീ   ജനത്തിന്റെ 
കീർത്തിക്കുമൊരുമക്കും  താഴ്ചവന്നീടും നൂനം
നാണയക്കേടുവന്നിട്ടിരിക്കുന്നതിനേക്കാൾ
പ്രാണനെക്കളകെന്നതുത്തമമാകുന്നതും
വീര്യവിക്രമശക്തിശൌര്യവും  ജഗത്തിങ്കൽ
കൂരിയാററകൾക്കെന്നു  ലോകരും  പുകഴ്ത്തുന്നു
ആരെയുമരുതൊരു  സങ്കടസമയത്തു
പാരാതെ  കാണുന്നേരമൊഴിക്കയെന്നുംള്ളതും
എന്നതിൽ  വിശേഷിച്ചു  നമ്മുടെസ്മാദിക- 
ളിന്നവരതുകൊണ്ടു  പോക  നാം  വൈകീടാതെ
എന്നുറച്ചവരും  പോയർണ്ണവതീരത്തിങ്കൽ
ചെന്നുടൻ  കൂരികളോടെല്ലാമേ  ചോദിച്ചപ്പോൾ
പറഞ്ഞാർ  മടികൂടാതിറങ്ങിയെല്ലാവരും
തുടങ്ങീടുക  രണം  മടങ്ങുന്നില്ല  പക്ഷേ
അടങ്ങും  ജീവനപ്പോളൊടുങ്ങും  കിളികുലം
അണ്ഡങ്ങൾ  കൊണ്ടുവന്നു  നൽകേണം  വരുണൻ  താൻ
അർണ്ണവം  തൂർത്തീടേണമല്ലായ്കിലന്നുതന്നെ
ഇത്തരം  പറഞ്ഞവരൊത്തൊരുമിച്ചു ചെന്ന-

ങ്ങബ്ധിനായകനോടു യുദ്ധവും തുടങ്ങിനാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/430&oldid=166347" എന്ന താളിൽനിന്ന് ശേഖരിച്ചത്