താൾ:Pattukal vol-2 1927.pdf/429

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

428 പാട്ടുകൾ മുട്ടയുമിട്ടാളതു ഭരിച്ച വാണാരവർ അന്നൊരുദിനം പുനരണ്ഡങ്ങൾ മണലിൽനി- ന്നർണ്ണവം തന്നിൽനിന്നു തിരവന്നടിക്കയാൽ വെള്ളത്തിലുരുണ്ടുപോയെന്നതു കണ്ടനേര- മുള്ളത്തിൽ പരിതാപം പൂണ്ടുടനവർകളും ദുഃഖവുമൾക്കൊണ്ടവരന്യോന്യം നിരൂപിച്ചു ഇക്കുസൃതിക്കു പുനരൊന്നുണ്ടു വേണ്ടതിപ്പോൾ നീക്കേണം വരുണന്റെയുള്ളിലുള്ളഹങ്കാരം പോക്കേണമവനുടെ മുറിപ്പൌരുഷമെല്ലാം ചേർക്കേണം ഭയമവൻതന്നുള്ളിലതിനിപ്പോൾ തുർക്കേണം സമനിലമാക്കേണം സമുദ്രവും ഇത്തരം നിനച്ചവരബ്ധിയിൽ കളിച്ചുടൻ സത്വരം മണൽ തന്നിലുരുണ്ടു പിരണ്ടിട്ടു ഇത്തിരി മണൽപ്പൊടി ചിറകിൽപ്പറ്റുന്നേരം സത്വരം കടൽതന്നിൽ കുടഞ്ഞു കളകയും പിന്നെയും പറന്നുപോയ്മണലിലുരുൾകയും പിന്നെയും കുടകയും പിന്നെയുമുരുൾകയും തിങ്ങിന ദുഃഖത്തോടും പൊങ്ങിന വൈരത്തോടു- മിങ്ങിനെ പലദിനമങ്ങിനെ കഴിഞ്ഞിതു അക്കാലമൊരുദിനമസ്മാദിപലരുമാ- യക്കടൽമീതെ ശീഘ്രം പറന്നുപോകുന്നേരം കണ്ടിതങ്ങവരവർ രണ്ടുപേരേയുമൊരു കുണ്ഠതകൂടിയൊരു ഭാവവും കലഹവും എന്തിതിൻമൂലമെന്നു ചെന്നു നാമറിയേണം

സിന്ധുനായകനോടു സമരം തുടങ്ങുവാൻ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/429&oldid=166345" എന്ന താളിൽനിന്ന് ശേഖരിച്ചത്