406 പാട്ടുകൾ
ചഞ്ചലം പൂണ്ടങ്ങുഴന്നു
അന്നേരം ദിരൻ പറഞ്ഞു തന്റെ
മാതാവിനോടും സാദൃശം
ഞാനുമിവിടെ നിന്നീടാം നിങ്ങൾ
വേഗം കടന്നങ്ങു പോവിൻ
എന്നതൂ കേട്ടൊരു നേരം കുന്തി
നേത്രാംബുമാവ്വിലൊഴുകി
വമ്പൻപുഴടയോന്റെ കയ്യിൽ
പുത്രനെ മെല്ലേക്കൊടുത്തൂ
ധർമ്മസഹോദരന്മാരും കുന്തി
വന്ദിച്ചു തീരം കടന്നു
ആടലായ്മാതാവിനപ്പോൾ മന്ദം
ചെന്നിതൂ വെളളിശ്രീയാൽക്കൽ
ആൽത്കറകേറിയിരുന്നു തന്റെ
പുത്രനെയോർത്തൂ കരഞ്ഞു
അന്നേരം ധർമ്മജൻ ചൊല്ലി മാതൃ-
ദുഖം കെടുപ്പാനുപായം
നാലു നാളുളളിലിവിടെയെന്റെ
സോദരൻ വന്നീടുമമ്മേ
ധർമ്മജനേവം പറഞ്ഞു ധർമ്മ-
സമ്മതമായി മാതാവും
വായുതനയനെ നോക്കി വീരൻ
വമ്പൻ പുഴയുടയോനും
ഭാർയ്യാശൂശ്രൂഷകൾ നീയും ഒരു
വാട്ടും വരാതെ ചെയ്യേണം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.