ഭീമൻകഥ.
ഹിഡുംബവധവും ബകവധവും
അംബുജവൈരികുലത്തിലുള്ള-
വാകിയ പാണ്ടവരഞ്ചും
അമ്മയുമായൊരു നാളിലര-
ക്കില്ലവും വെന്തു നടന്നു
അന്നു വിലദ്വാരം പുക്കു കുന്തി
പുത്രമായ് നടകൊണ്ടു
ചാതൃപുഴയ്കലും ചെന്നു കുന്തി
തീരം കടപ്പതിന്നായി
തോണിപ്പുഴയുടെയോനേക്കണ്ടു
വേദനയോടെ പറഞ്ഞു
തോണിപ്പുഴയുടയോനേ എന്നെ-
യക്കരയ്ക്കങ്ങിറക്കേണം
തോണി കടക്കണമെങ്കിൽ തോണി-
ക്കൂലിയെടുപ്പിൻ വൈകാതെ
തോണിക്കൂലിയ്ക്കൊരുപായം കഴി-
വില്ലാ പുഴയുടയോനേ
കൂലിയ്ക്കുപായമില്ലെങ്കിൽ നിന്റെ
ബാലരിലൊന്നു തന്നാലും
അഞ്ചിതം നെഞ്ചിൽക്കത്തി കുന്തി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.