<poem>
പി്ന്നാലെ മണ്ടിപ്പുറപ്പെട്ടിതു ചിലർ
പിമ്പെ നടന്നു ചിലരന്നേരം
മുട്ടുകൾകുത്തിയും നീന്തിയിഴഞ്ഞിട്ടും
പെട്ടെന്നവരൊക്കെ യാത്രയായി
പാരാതെ ബാലകന്മാരേയുമന്നേരം
തേരിൽ ക്കരേറ്റി മുകുന്ദനപ്പോൾ
യാത്ര തൊഴുതു നടന്നാരിരുവരും
ധാത്രിസുരേന്ദ്രൻെറ പുത്രരോടും
പാരാതെ പോന്നിങ്ങു ദ്വാരാപുരം പുക്കു
നാരായണനും ധനഞ്ജയനും
പാരാതെ വിപ്രൻെറ യില്ലത്തു ചെന്നുടൻ
വീരനാമർജ്ജുനൻ കൃഷ്ണൻ താനും
വാതുക്കൽ ചെന്നു വിളിച്ചു തുറപ്പിച്ചു
വാരിജാനേത്രനുമർജ്ജുനനും
ഊണുമുറക്കവുമെല്ലാമുപേക്ഷിച്ചു
കേണുവസിക്കുന്ന വിപ്രദേവൻ
ആരെന്നറിവാൻ പുറത്തു പുറപ്പെട്ടു
തേരിലാമ്മാറങ്ങു നോക്കുന്നേരം
എന്തൊരു വിസ്മയമെന്നു വിചാരിച്ചു
ശാന്തൻമഹീസുരൻ നിന്നനേരം
ഉണ്ണികളെക്കൊണ്ടുപോന്നു മഹീസുരൻ
ഉർവ്വിസുരേന്ദ്രനു നൽകിച്ചൊന്നാൻ
പത്തു സുതന്മാരും വന്നു മഹീസുര
പാലിച്ചുകൊണ്ടൊലും മോദത്തോടെ
എന്നു പറഞ്ഞു കൊടുത്തോരു ബാലരെ
ചെന്നു പിടിച്ചു തഴുകി വിപ്രൻ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.