താൾ:Pattukal vol-2 1927.pdf/370

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

368

പാട്ടുകൾ

<poem> സന്തോഷം നൽകുവിൻ വീരന്മാരേ ഉണ്ണികളൊക്കവേ പോയാലും വൈകാതെ കണ്ണാ കടൽവർണ്ണാ പാണ്ഡുസൂനോ എന്നുള്ളരുളപ്പാടെല്ലാമവർകേട്ടു നന്നായ് പ്രസാദിച്ചു കൈവണങ്ങി ഇങ്ങുവരികെന്നു കൈകൊട്ടിച്ചൊന്നപ്പോ- ളങ്ങോട്ടു മണ്ടുന്നു ബാലകന്മാർ അച്ഛനുണ്ടോ നിങ്ങൾക്കെന്നു ചോദിച്ചപ്പോൾ അച്യുതനെച്ചെന്നു തൊട്ടുകാട്ടി മാതാവിനെപ്പിന്നെ ചോദിട്ടനേരത്തു ലോകമാതാവിനെ ചൂണ്ടിക്കാട്ടി ഇങ്ങുവരികെന്നു കൈകാട്ടിച്ചൊന്ന പ്പോളുണ്ണികളാരുമടുക്കുന്നില്ല ഇന്ദിര തന്നുടെ ബാലകൻ പിന്നാക്കം പിന്നാക്കം നോക്കി മുഖം തിരിച്ചു എന്തുവേണ്ടെന്നങ്ങുഴന്നാരിരുവരും കുന്തീതനയനും കൃഷ്ണൻ താനും അന്നേരം വിഷ്ണുഭഗവാൻ പതുക്കവേ ഒന്നു കടാക്ഷിച്ചു പോവാനായി അപ്പോൾ കുമാരന്മാരൊക്കെപ്പുറപ്പെട്ടു കെല്പോടു കൃഷ്ണൻെറ മുമ്പിൽ ചെന്നാർ ഇല്ലവുമച്ഛനുമമ്മയുമെന്നുള്ള തെല്ലാമർക്കുള്ളിലപ്പോൾ തോന്നി മായാസമുദ്രത്തിൽ ചാടിച്ചു മാധവൻ

പോയാലുമെന്നൊരു ദൃഷ്ടികൊണ്ടും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/370&oldid=166295" എന്ന താളിൽനിന്ന് ശേഖരിച്ചത്