വിഷ്ണുനാമാവലി
പശുപതിസന്നുത ഗോവിന്ദ ദശരഥനന്ദന ഗോവിന്ദ
തപനകുലോദ്വഹ ഗോവിന്ദ താപവിമോചന ഗോവിന്ദ
തപനകുലോദ്വഹ താപവിമോചന കൃപണജനാശ്രയ ഗോവിന്ദ
യേചഭജന്തേ ഗോവിന്ദ തേചരണം തേ ഗോവിന്ദ
യേചഭജന്തേ തേചരണം തേ മോചനമീയുർഗ്ഗോവിന്ദ
നരകനിഷൂദന ഗോവിന്ദ നരഹരിവിഗ്രഹ ഗോവിന്ദ
നരകനിഷൂദനനരഹരിവിഗ്രഹസുരവരസേവിത ഗോവിന്ദ
മർത്ത്യാകൃതിധര ഗോവിന്ദ സത്താമാത്രക ഗോവിന്ദ
മർത്ത്യാകൃതിധരസത്താമാത്രകമുക്തിപ്രദവര ഗോവിന്ദ
അച്യുതശാശ്വതഗോവിന്ദ നിശ്ചലനിരുപമ ഗോവിന്ദ
അച്യുതശാശ്വതനിശ്ചല നിരുപമ സച്ചിന്മയഭോ ഗോവിന്ദ
ആദിവിവർജ്ജിത ഗോവിന്ദ ചോദിതപശുകുല ഗോവിന്ദ
ആദിവിവർജ്ജിതചോദിതപശുകുലമോദിത ഗുരുവര ഗോവിന്ദ
ഇനകുലഭൂഷണഗോവിന്ദ ദനുകുലഭൂഷണ ഗോവിന്ദ
ഇനകുലഭൂഷണദനുകുലഭൂഷണ തനുജിതമന്മഥഗോവിന്ദ
ഈശഗദാധരഗോവിന്ദ വീശരഥാനഘ ഗോവിന്ദ
ഈശഗദാധര വീശരഥാനഘനാശവിവർജ്ജിത ഗോവിന്ദ
ഉഷ്ണകരേക്ഷണ ഗോവിന്ദ കൃഷ്ണമുരാന്തക ഗോവിന്ദ
ഉഷ്ണകരേക്ഷണകൃഷ്ണമുരാന്തക വൃഷ്ണികുലോദ്വഹ ഗോവിന്ദ
ഊർജ്ജസ്വലവരഗോവിന്ദ ധൂർജ്ജടിസേവിത ഗോവിന്ദ
ഊർജ്ജസ്വലവരധൂർജ്ജടിസേവിതഭൂജ്ജപടപ്രിയ ഗോവിന്ദ
ഋതുമാസാത്മകഗോവിന്ദ മൃതിജനിവാരണ ഗോവിന്ദ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.