താൾ:Pattukal vol-2 1927.pdf/351

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാട്ടുകൾ

ഋതുമാസാത്മകമൃതിജനിവാരണ യതിജനസംസ്തുത ഗോവിന്ദ
ഏതത്സർവ്വം ഗോവിന്ദ ഭൂതേശത്വം ഗോവിന്ദ
ഏതത്സർവ്വം ഭൂതേശത്വം പീതാംബരഭോ ഗോവിന്ദ
ഐശ്വർയ്യപ്രദഗോവിന്ദ വിശ്വേശാമലഗോവിന്ദ
ഐശ്വർയ്യപ്രദ വിശ്വേശാമല വിശ്വാവനപര ഗോവിന്ദ
ഓങ്കാരാത്മകഗോവിന്ദ പങ്കാപഹപദ ഗോവിന്ദ
ഓങ്കാരാത്മക പങ്കാപഹപദ ശങ്കരമൂർത്തേ ഗോവിന്ദ
ഔദാർയ്യോത്തരഗോവിന്ദ വേദാഗമമയഗോവിന്ദ
ഔദാർയ്യോത്തര വേദാഗമമയനാദാത്മകഭോഗോവിന്ദ
അംബുജഭവനതഗോവിന്ദ കംബുഗദാധര ഗോവിന്ദ
അംബുജഭവനതകംബുഗദാധര തുംബുരുസേവിത ഗോവിന്ദ
അപ്രതിമൌജാഗോവിന്ദ വിപ്രജനപ്രിയ ഗോവിന്ദ
അപ്രതിമൌജാവിപ്രജനപ്രിയ സുപ്രഭമൂർത്തേ ഗോവിന്ദ
കമലാവല്ലഭഗോവിന്ദ കമലോത്ഭവനുത ഗോവിന്ദ
കമലാവല്ലഭകമലോത്ഭവനുതവിമലാനഘഗുണ ഗോവിന്ദ
ഖഗപതി വാഹനഗോവിന്ദ നൃഗനൃപമോക്ഷദ ഗോവിന്ദ
ഖഗപതിവാഹനനൃഗനൃപമോക്ഷദജഗദധിപാലകഗോവിന്ദ
ഗജവാമോക്ഷദ ഗോവിന്ദ നിജജനകിങ്കര ഗോവിന്ദ
ഗജവാമോക്ഷദനിജജനകിങ്കര സുജനാവനുരത ഗോവിന്ദ
ഘനരുചിവിഗ്രഹ ഗോവിന്ദ കനകനിഭാംബര ഗോവിന്ദ
ഘനരുചിവിഗ്രഹ കനകനിഭാംബര ജനകസുതാവര ഗോവിന്ദ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/351&oldid=166282" എന്ന താളിൽനിന്ന് ശേഖരിച്ചത്