താൾ:Pattukal vol-2 1927.pdf/349

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാട്ടുകൾ

ഐശ്വർയ്യപ്രദ ഗൌരീശ വിശ്വേശ്വര ശിവ ഗൌരീശ
ഐശ്വർയ്യപ്രദവിശ്വേശ്വരശിവ വിശ്വാത്മൻ ഹര ഗൌരീശ
ഓങ്കാരാത്മക ഗൌരീശ ലങ്കേശാർച്ചിത ഗൌരീശ
ഓങ്കാരാത്മകലങ്കേശാർച്ചിത പങ്കാപഹപദ ഗൌരീശ
ഔക്ഷകവാഹന ഗൌരീശ ഭിക്ഷുജനപ്രിയ ഗൌരീശ
ഔക്ഷകവാഹനഭിക്ഷുജനപ്രിയ ഭിക്ഷാടനപര ഗൌരീശ
അംഗജനാശന ഗൌരീശ തുംഗജടാഭര ഗൌരീശ
അംഗജനാശനതുംഗജടാഭര മംഗലമൂർത്തേ ഗൌരീശ
അർജ്ജുനസേവിത ഗൌരീശ ദുർജ്ജനനാശന ഗൌരീശ
അർജ്ജുനസേവിതദുർജ്ജനനാശന ഗർജ്ജിതപുരഹര ഗൌരീശ
നാമാവലിരീതിഭക്തി പ്രേമാകലിതേന ദേവതേകാരി
ഭൂമൻ കൃപാർദ്രപേതാശ് ശ്രീമന്നംഗീകൃതാഭവത്വേഷാ.


വിഷ്ണുനാമാവലി
അക്ഷരമാല

ഹരിനാരായണ ഗോവിന്ദ ഹരിഹരപൂജിത ഗോവിന്ദ
ഹരിനാരായണ ഹരിഹരപൂജിത നരകവിനാശന ഗോവിന്ദ
ശ്രീവര മാധവ ഗോവിന്ദ കേവല കേശവ ഗോവിന്ദ
ശ്രീവര മാധവ കേവല കേശവ പാവനമൂർത്തേ ഗോവിന്ദ
ഗരുഡവരാസന ഗോവിന്ദ ഗുരു കരുണാലയ ഗോവിന്ദ
ഗരുഡവരാസന ഗുരു കരുണാലയ മുരമദനാശന ഗോവിന്ദ
പശുപതിസന്നുത ഗോവിന്ദ ദശരഥനന്ദന ഗോവിന്ദ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/349&oldid=166279" എന്ന താളിൽനിന്ന് ശേഖരിച്ചത്