താൾ:Pattukal vol-2 1927.pdf/345

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാട്ടുകൾ

രംഗനായകധരാ ലക്ഷ്മീലാളിത പദ-
തുംഗദാ നവമദഭഞ്ജന ദയാനിധെ
കാവേരീമദ്ധ്യസ്ഥിത കാർമ്മുകിൽവർണ്ണ വിഭോ
കേവലാനന്ദരൂപ നമസ്തേ നമോ നമഃ
ഇത്തരം സ്തുതിച്ചുടൻ നമിച്ചു ശ്രീരംഗേശം
ചിത്രരൂപിയാം നടേശനേയും നന്ദിയേയും
ഉത്തമസ്തോത്രങ്ങളാൽ സ്തുതിച്ചു വിനീതനായ്
ചിത്തത്തിൽ ഭക്തിയോടു മകത്തു കടന്നുടൻ
വേ‌‌ട്ടക്കായൊരുമ്പെട്ടു കാട്ടാളവേഷംപൂണ്ട
ധൃഷ്ടനാം വേട്ടയ്കൊരുമകനെ വന്ദിച്ചഥ
ജ്യോതീരൂപനായിടും വടക്കുന്നാഥൻതന്നെ-
ച്ചേതസി ഭക്തിയോടുന്നമിച്ചു സാംഷ്ടാംഗമായ്
ശങ്കര സദാശിവ സർവ്വജ്ഞ പശുപതെ
പങ്കജനേത്രമുഖദേവവന്ദിതപദ
സ൪വ്വമംഗളാപതെ ഭൂതേശ മൃത്യുഞ്ജയ
ശർവ്വസന്മയവിഭോ പാഹിമാമഷ്ടമൂർത്തേ
ഋഷഭക്ഷേത്രവാസലോലുപ ഗംഗാധര
വൃഷവാഹനശംഭോ സമസ്തേശ്വരനമഃ
സ്തുതിച്ചീവണ്ണം തൊഴുതംബികാപാദങ്ങളിൽ
നതിചെയ്തനന്തരം സർവ്വമംഗളെ ഗൌരി
സർവ്വജ്ഞേ സർവ്വരൂപേ സർവ്വസാധകേ ദേവി
ശർവ്വാണി സർവ്വാഭീഷ്ടം ദേഹിമേ മഹേശ്വരി
പാലയ നീ പാലയവാസലോലുപേ ദേവി
കാലാരിജായെ കലികന്മഷവിനാശിനി
വിദ്യയുമൈശ്വർയ്യവുമായുസ്സും സൽകീർത്തിയു-












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/345&oldid=166275" എന്ന താളിൽനിന്ന് ശേഖരിച്ചത്