താൾ:Pattukal vol-2 1927.pdf/344

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വടക്കുന്നാഥക്ഷേത്രമഹിമാനുവർണ്ണനം

സംഗമേശാഖൃനാകും ഭരതം കൂപ്പിടേണം
ഭരതമഹാമതേ രാഘവസഹോദര
ശരണംപ്രാപിക്കുന്നേൻ രക്ഷ മാം ദയാനിധേ
നന്നായി സ്തുതിച്ചിത്ഥമൂരകത്തമരുന്ന
കുന്നിർന്മാതിനെ കൂപ്പിത്തൊഴുതു ഭക്തിയോടും
വന്ദാരുബൃന്ദാഭീഷ്ടദായിനി മഹേശ്വരി
സുന്ദരി കാഞ്ചീപുരനായികേ ശ്രീകാമാക്ഷി
കാലിണ വണങ്ങുന്നേൻ കരുണാലയെ തായെ
പാലയ പരാധീനം മാമേവമർത്ഥിച്ചുടൻ
പ്രാസാദകുംഭത്രയം കൈതൊഴുതിറങ്ങീട്ടു
വ്യാസമാമുനി തന്നെ സ്മരിച്ചു ശിലതന്നിൽ
വരച്ചു ബ്രാഹ്മജ്ഞാനമർത്ഥിച്ചു ശാസ്താവിനോ-
ടിരന്നീടണം ശത്രുസംഹാരം വിശേഷിച്ചും
ഭൂതപ്രേതാദി ബാധജാതത്തെ നീക്കിസ്സദാ
ഭൂതനായക പാലിക്കേണമിന്നടിയനേ
ഇങ്ങിനെ സ്തുതിച്ചഞ്ചു വലംവെച്ചുടൻ പിന്നെ
തിങ്ങിന ഭക്തിയോടും നമസ്ക്കാരവുംചെയ്തു
അടുത്ത കൽത്തറയിലടുത്തു തൃണങ്കണ-
മെടുത്തു മൃതസഞ്ജീവിനിയെന്നുള്ള ബുദ്ധ്യം
സ്മരിച്ചു ഹനൂമാനെ ദ്ധരിച്ചു ശിരസ്സിങ്കൽ
തിരിച്ചുചെന്നു പിന്നെ ശ്ശംഖ ചക്രങ്ങളേയും
മിത്രവൃദ്ധിയും ശത്രുനാശവും ചെയ്യേണമെ-
ന്നർത്ഥിച്ചു സാവധാനം നടന്നു ജപത്തോടും
ചിത്രരൂപിയാം രംഗനാഥനെച്ചെന്നു കൂപ്പി-
പ്പത്രിവാഹന പരിപാഹിമാം ജഗല്പതെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/344&oldid=166274" എന്ന താളിൽനിന്ന് ശേഖരിച്ചത്