താൾ:Pattukal vol-2 1927.pdf/346

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വടക്കുന്നാഥക്ഷേത്രമഹിമാനുവർണ്ണനം

മദ്യൈവദേഹിപുത്രമിത്രാദി സമസ്തവും
സ്തുതിച്ചീവണ്ണം പിന്നെ വിഘ്നരാജന്റെ കാക്കൽ
പതിച്ചു ലംബോദരവിഘ്നനാശന വിഭോ
അന്തരാങ്ങളെല്ലാം നീക്കി നിന്തിരുവടി-
യന്തരം വിനാ പാലിച്ചീടേണമടിയനെ
ശങ്കരനാരായണരൂപിയാം മഹേശനെ
സങ്കലിതപ്രമോദം പിന്നെപ്പോയി കൂപ്പീടേണം
ശങ്കരനാരായണരൂപസർവ്വാത്മകൻ ഭക്ത-
സങ്കടഹര ഭക്തവാഞ്ഛിത ഫലപ്രദ
കിങ്കരനാകുമെന്നെസ്സർവ്വദാ പാലിക്കേണം
നിങ്കഴൽ പണിയുന്നേൻ മദ്ധ്യനായക വിഭോ
സ്തുതിച്ചീവണ്ണം പിന്നെസ്സാദരം രഘുകുല-
പതിയെഭക്തിപൂർവ്വം നമിച്ചു സാഷ്ടാംഗമായ്
അഗതിജനാവനലോലുപ ദാശരഥേ
ഭഗവന്നാരായണ രാവണാന്തക ഹരേ
കോദണ്ഡപാണേ പരിപാഹി മാം പരമാത്മൻ
വൈദേഹീപതേ രാമ സർവ്വകല്യാണമൂർത്തേ
ഹംസവാഹനമുഖദേവവന്ദിതപദ
സംസാരദു:ഖാർണ്ണവകർണ്ണധാരക വിഭോ
കിങ്കരനാകുമെന്റെ സങ്കടമശേഷവും
പങ്കജവിലോചന തീർത്തു മാം രക്ഷിക്കേണം
ആയാസമെന്യേ മമ മരണം സാധിക്കേണം
മായാമാനുഷ ദൈന്യമെന്നിയേ ജീവനവും
ഇളക്കമില്ലാതോരു ഭക്തിയും ഭവിക്കേണം
ലളിതാകൃതേ നിങ്കലെപ്പോഴും മുരരിപോ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/346&oldid=166276" എന്ന താളിൽനിന്ന് ശേഖരിച്ചത്