താൾ:Pattukal vol-2 1927.pdf/329

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

326 പാട്ടുകൾ പിന്നെപ്പോയ് ഹിമവാന്റെ പാർശ്വത്തെ പ്രാപിച്ചുട_ നുന്നതമായ തപം ചെയ്തിതു ചിരകാലം സൂർ യ്യബിംബത്തിൽ ദൃഷ്ടിയുറപ്പിച്ചിളകാതെ ധൈര്യമോടേകാംഗുഷ്ഠമൂന്നിനിന്നവനിയിൽ ധ്യാനിച്ചു മഹാത്മാവാം രുദ്രനെയകതാരിൽ മാനിച്ചു മഹായോഗീ വർത്തിക്കും കാലത്തിങ്കൽ സർവ്വസ്വദാനം രാമൻ ചെയ്യുന്നിതെന്നു കേട്ടു സർവ്വഥാ ധനം കിട്ടുമെന്നുള്ളോരാശയോടും ദുർവ്വിധന്മാരായ്പരം വിധിപോൽ യാഗം ചെയ്യും സർവമാന്യരായുള്ളോരുർവീദേവന്മാർ ചിലർ സർവസ്വദാനം ചെയ്തു നിർദ്ധനനായിസ്സദാ നിർവ്വികല്പനായ്മഹാ തപസാ വാണീടുന്ന രാമനോടനവധി ധനത്തെ യാചിച്ചിതു ഭൂമീദേവന്മാരതുനേരമമ്മുനിവരൻ ചിന്തിച്ചാനർത്ഥികളാമന്തണരിവരുടെ ചിന്തിതം നല്കീടാതെ പിന്തിരിച്ചയക്കുകിൽ ഹന്ത മെ ജന്മം വൃഥാഫലമാമത്രയല്ല കിന്തു മെ തപസ്സിന്നും വൈഫല്യം വരുന്നൂനം ആകയാലവനിതന്നേകഭാഗത്തിൽനിന്നി_ ന്നാകുലംവിനാ ദൂരേനീക്കി ഞാൻ സമുദ്രത്തെ അന്തണന്മാർക്കായ്ക്കൊണ്ടാ ഭാഗത്തെ ദാനം ചെയ്വേ_ നന്തരമേതുമില്ല പിന്നെ യെന്നകതാരിൽ നിശ്ചയിച്ചർത്ഥികളാം ബ്രാഹ്മണരോടും കൂടി പശ്ചിമാംബുധിതീരം പ്രാപിച്ചു മഹാധീരൻ

വരുണന്തന്നെ വിളിച്ചധികം നയത്തോടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/329&oldid=166263" എന്ന താളിൽനിന്ന് ശേഖരിച്ചത്