താൾ:Pattukal vol-2 1927.pdf/330

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വടക്കുന്നാഥക്ഷേത്രമഹിമാനുവർണ്ണനം 327 കരുണാശാലീ രാമനിത്തരമരുൾചെയ്തു വരുണ വരിക നീയരികേ മഹാഭാഗ കരുണാവാരാന്നിധെ ശരണം പ്രാപിക്കുന്നേൻ അരുതേ വിളംബരമെന്നരുളപ്പാടുകേട്ടു വരുണൻ വിനീതനായ്ത്തരസാ വന്നീടിനാൻ യാദസാംപതിയായ വരുണൻ തന്നെക്കണ്ടു മേദുരഗുണനായ ഭാർഗ്ഗവൻ സന്തോഷിച്ചു തരണമിനിക്കൊരു ഭൂഭാഗം പ്രണയമോ_ ടിരന്നീടുന്നേനഹമെന്നു രാമനും ചൊന്നാൻ വരുണനതുകേട്ടു ശാപഭീതനായകം വിറച്ചുവിറച്ചവൻ ഭാർഗ്ഗവനോടു ചൊന്നാൻ വിപ്രേന്ദ്രത്വന്നിയോഗമയുക്തമെന്നാകിലും ക്ഷിപ്രം ഞാനനുഷ്ഠിപ്പാനില്ല സംശയമേതും ധർമ്മജ്ഞനായ നിനക്കോർക്കിലിന്നതു ചെറ്റും ധർമ്മമല്ല മര്യാദം മര്യാദാവ്യതിക്രമം ഇതു ഞാനവശ്യമായ് ചെയ്യേണമെന്നു ഭവാൻ ക്ഷിതിദേവോത്തംസമേ നിർബന്ധിക്കുന്നുവെങ്കിൽ ഞാനിതാ തന്നീടുന്നേനേ യജ്ഞായുധത്താൽ മാനിയാം ഭവാനേകം ഭൂഭാഗമുണ്ടാക്കുക അങ്ങിനെ തന്നെയെന്നു ഭാർഗ്ഗവരാമന്താനും തിങ്ങിനമോദം യജ്ഞായുധമാം ശൂർപ്പത്തേയും ഇംഗിതജ്ഞനായീടും വരുണനോടു വാങ്ങി സംഗതം മമാഭീഷ്ടമെന്നു താനെണ്ണിപ്പിന്നെ മുനിനായകൻ ശൂർപ്പംകൊണ്ടു താൻ സമുദ്രത്തിൽ

ഘനമായൊന്നു വീശിച്ചലിപ്പിച്ചിതു ജലം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/330&oldid=166265" എന്ന താളിൽനിന്ന് ശേഖരിച്ചത്