താൾ:Pattukal vol-2 1927.pdf/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വടക്കുന്നാഥമഹിമാനുവർണ്ണനം 325 ബോധിച്ചീടുവിനതു മാമുനിവരന്മാരെ ജഗൽസ്രഷ്ടാവാം വിധിയൊരുനാളീയർത്ഥത്തെ ജഗന്നാഥനാം വിഷ്ണുതന്നോടുചോദിച്ചപ്പോൾ ഖഗവാഹനൻ ഭക്തപ്രിയനാം മഹാവിഷ്ണു ഭഗവാന്താനുമേവമരുളിച്ചെയ്തു മുന്നം അല്ലയോ വിധാതാവെ കേട്ടാലുമെന്നംശമായ് ച്ചൊല്ലേഴും ഭൃഗുകുലേ രാമനെന്നാഖ്യയോടും ഉണ്ടായാനൊരു മുനിപുംഗവനവന്തനി_ ക്കുണ്ടായി വന്നിതൊരു കാരണാൽ ക്ഷത്രദ്വേഷം ഇരിപത്തിയൊന്നുവട്ടം ക്ഷത്രിയന്മാരേയവ_ നറുതിവരുതിതിനാൻ വെണ്മഴുകൊണ്ടുതന്നെ കുരുക്ഷേത്രത്തിലഞ്ചു കയങ്ങളൊരുപോലെ നിറച്ചു ക്ഷത്രിയന്മാർ തങ്ങടെ രക്തങ്ങളാൽ രക്തപൂരിതങ്ങളാമവറ്റിൽ കളിച്ചഥ രക്തത്താൽ തന്നെ പിതൃക്രിയയും ചെയ്തു ധീരൻ ഉഗ്രമാം ശപഥത്തെസ്സാധിച്ചു കൃതാർത്ഥനാ_ യുഗ്രശിഷ്യനാമവൻ ക്ഷത്രിയഹത്യാമൂലം സംഭവിച്ചോരു പാപപരിഹാരാർത്ഥം ഭൃഗു സംഭവനശ്വമേധയാഗം ചെയ്തിതു പിന്നെ യാഗാവസാനെ മഹാഭാഗനാം ഭൃഗുദ്വഹൻ യോഗിവര്യനായീടും കാശ്യപന്നായിക്കൊണ്ടു സർവ്വഭൂതലത്തേയും ദക്ഷിണാർത്ഥമായ്ത്തന്നെ സർവജ്ഞശിഷ്യൻ ദാനംചെയ്തിതു സസന്തോഷം സർവസ്വദക്ഷിണമാം വിശ്വജിത്തെന്ന യാഗം

സർവ്വവന്ദ്യനാം രാമൻ ചെയ്തിതു മുന്നെപ്പോലെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/328&oldid=166262" എന്ന താളിൽനിന്ന് ശേഖരിച്ചത്