താൾ:Pattukal vol-2 1927.pdf/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വടക്കുന്നാഥക്ഷേത്ര

             മഹിമാനുവർണ്ണനം
                  കിളിപ്പാട്ടു്

ശങ്കര ശിവ ശിവ ശങ്കര ശിവ ശിവ ശങ്കര ശംഭോ ജയ ശങ്കര ശംഭോ ജയ പങ്കജാസനസേവ്യ പങ്കജബാണാരാതെ പങ്കജനാശന പരമേശ്വര ഭക്തപ്രിയ തങ്കഴൽ തൊഴും ഭക്തസങ്കടങ്ങളെപ്പോക്കും തിങ്കൾ ശേഖര മലമങ്കതൻ മണവാള പങ്കജനേത്ര നേത്ര പങ്കജാരാധിതാംഘ്രി പങ്കജഭവഭയ സങ്കടഹരേത്യേവം ശങ്കരനാമം പാടി സഞ്ചരിച്ചീടും നല്ല‌ പൈങ്കിളിപ്പൈതലേ നീ വന്നാലും മടിയാതെ പഞ്ചതാരയും പാലും പഴവും ഭുജിച്ചു നിൻ സഞ്ചാരഖേദംതീർത്തു സഞ്ചിതാമോദമിപ്പോൾ പുരുഷാർത്ഥങ്ങൾ നാലും സാധിപ്പാനെളുപ്പമാ_ യിരിക്കും മാർഗ്ഗമേതെന്നുരചെയ്യേണം ശുഭെ സത്തമോദിതമേവംകേട്ടു തത്തയും നിജ ചിത്തേ തന്മാതൃപിതൃഗുരു പാദാബ്ജങ്ങളെ_ ദ്ധ്യാനിച്ചു ഗണേശാദി ദൈവതങ്ങളെ കൂപ്പി_ സ്സാനന്ദം ശ്രീവടക്കുന്നാഥനെ വിശേഷിച്ചും സ്മരിച്ചു പരമാനന്ദാമൃതാബ്ധിയിൽ മുങ്ങി_

ത്തിരിച്ചു സരസമായിത്തരമുരചെയ്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/326&oldid=166260" എന്ന താളിൽനിന്ന് ശേഖരിച്ചത്