താൾ:Pattukal vol-2 1927.pdf/325

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

322 പാട്ടുകൾ അവസ്ഥ കേട്ടനേരം നടന്നങ്ങിരുവരും വനത്തിൽ ചെന്ന നേരം വരുന്നു ബാലകന്മാർ അച്ഛന്മാരേയും കണ്ടു വീണുടൻ തൊഴുതിട്ടു മക്കളെ കരം കൊണ്ടു തടവി അണച്ചുടൻ നിറുത്തി രഘുവരൻ മക്കളെ നിങ്ങളുടെ മക്കളെ നിങ്ങളുടെ അമ്മയെങ്ങെന്നു ചൊല്ലി അന്നേരം കുമാരന്മാർ കൂട്ടിയും കൊണ്ടുപോയി മാതാവു നില്ക്കുന്നോരു വനത്തിൽ ചെന്നു മെല്ലെ ഇതുതാൻ നില്ക്കുന്നെന്നു കൈകൊണ്ടു ചൂണ്ടി ചൊല്ലി അടുത്തു രഘുപതി ഭാര്യയെക്കണ്ടനേരം ചഞ്ചലമൊഴിഞ്ഞിട്ടു സീതയും കണ്ടു മെല്ലെ അതൊക്കെ കണ്ടനേരം ശ്രീരാമദേവൻ താനും അവസ്ഥയുള്ളതെല്ലാം പറക ഇളയമന്ന അടുത്തു രഘുപതി ഭാര്യയെക്കണ്ടനേരം കടുകെ ഓടി മന്നൻ അടുക്കുന്നതു നേരം പിടിക്കുമെന്നെയെന്നു നിനച്ചു സുഖത്തോടു അന്നേരം സീതാദേവി ഭൂമിയോടിരന്നപ്പോൾ ഭൂമിയങ്ങിടവിട്ടു പിളർന്നു സീത തന്റെ തലനാർ രാമൻകയ്യിൽ പാലാഴി തന്നിൽചെന്നു പാലാഴിതന്നിൽ ചെന്നു വാസുകിയുടെ വാൽമേൽ അമ്പോടു തന്റെ പുറത്തുടനെ ശയനവും അരികെ ചെന്നു രാമൻ ഉടനെ തഴുകിയും തമ്പിയും പുത്രരുമായുടനെ നാടു വാണാൻ സുഖിച്ചങ്ങെല്ലാവരും വസിച്ചിതക്കാലമേ

സീതാദുഃഖം സമാപ്തം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/325&oldid=166259" എന്ന താളിൽനിന്ന് ശേഖരിച്ചത്