താൾ:Pattukal vol-2 1927.pdf/327

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

324 പാട്ടുകൾ പണ്ടിയർത്ഥത്തെത്തന്നേ ധീമാനാം സൂതനോടു കൊണ്ടാടിക്കുരുക്ഷേത്രത്തിങ്കൽ നിന്നൃഷിജനം ചോദ്യം ചെയ്തതു മതിശ്രാവ്യമാമുത്തരവും സാദരം ചൊൽവൻ കേട്ടുകൊള്ളുവിനെല്ലാവരും കുരുക്ഷേത്രത്തിൽ വസിച്ചീടിനോരൃഷിജന_ മൊരിക്കൽ സൂതനോടു ചൊല്ലിനാരിപ്രകാരം ശ്രീമഹാവിഷ്ണു മുന്നം വിസ്തരിച്ചുരചെയ്ത ശ്രീമത്താമൃഷഭാഖ്യ ക്ഷേത്രമദ്ധ്യത്തിൽ പരം ജ്യോതിർല്ലിംഗമായ്ദ്ദേവദേവനാം മഹാദേവൻ ദ്യോതിച്ചീടുന്നുവെന്നു നീ ചൊല്ലിക്കേട്ടുവെല്ലൊ ഋഷഭക്ഷേത്രത്തിന്റെ മാഹാത്മ്യം വിസ്തരിച്ചു വൃഷവാരിധെ കേൾപ്പാനാഗ്രഹിക്കുന്നു ഞങ്ങൾ ഏതൊരു പുണ്യാത്മാവിക്ഷേത്രമുണ്ടാക്കി മുന്ന_ മേതൊരു സുകൃതിയാൽ വർദ്ധിതമതു പിന്നെ എന്തെല്ലാം പ്രഭാവമുണ്ടതിനെന്നതും പാരി_ ലെന്തു ലക്ഷണമിതെന്നെവിടെയിരിപ്പെന്നും ഏതൊരു കാരണത്താലൃഷഭമെന്ന നാമം ജാതമായ്വന്നതെന്നു മിത്യാദി സമസ്തവും വിസ്തരിച്ചുരചെയ്തു ഞങ്ങളോടിന്നുഭവാൻ വിസ്തൃതബുദ്ധെ സൂത വ്യാസമാമുനിശിഷ്യ മുനിമാരുടെ ചോദ്യമീവണ്ണം കേട്ടുപാരം ജനിതാനന്ദം സൂതനിത്തരമുരചെയ്തു ഹിരണ്യഗർഭനായ ബ്രഹ്മാവു പണ്ടീയർത്ഥം ഹരിയാം വിഷ്ണുവോടു ചോദിച്ചനേരം നാഥൻ

വേധാവിനോടു ചൊന്നതിവിടെച്ചൊല്ലാമഹം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/327&oldid=166261" എന്ന താളിൽനിന്ന് ശേഖരിച്ചത്