താൾ:Pattukal vol-2 1927.pdf/309

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
306
പാട്ടുകൾ

പടയ്ക്കു മറുതല തിരിയ്ക്കുന്നൊരു മുഖം
സീതയെത്തന്നെ നിനച്ചീടുന്നതൊരു മുഖം
മധുവും മാംസവും ഭക്ഷിയ്ക്കുന്നതൊരു മുഖം
ഇന്ദ്രജിത്തിനെ വിളിച്ചീടുന്നതൊരു മുഖം
വരവും പെരുക്കീട്ടു വസിയ്ക്കുന്നൊരു മുഖം
പാണികളിരുപതിൽ നിറച്ചും വളകളും
മാർപതം ചവിടിയും കഴുത്തിൽ മാലകളും
ഭംഗിയിൽ ആട പട്ടു ഞൊറിഞ്ഞു ചാർത്തി തൊങ്ങൽ
പൊൻമണി അരഞ്ഞാളും കൂടെത്താൻ പലതിട്ടു
കാൽചിലമ്പോടു നല്ല പൊന്നുമേ കിരീടവും
കയ്ക്കു മോതിരം നല്ല കപട നെററിപ്പൊട്ടും
കവചവും നക്രചക്രവും തെളിതാര
വാക്കിനു ഭംഗിയേറും നാവുതൻ ഗുണങ്ങളും
അററമായുധങ്ങുളം ആന തേർ കുതിരയും
കണ്ടപ്പോൾ അമ്മമാ‌ർകൾ സന്തോഷിച്ചവളേയും
കളിയോടൊന്നു ചൊല്ലി വാങ്ങിച്ചു സുമിത്രയും
കൌതുകത്തോടു കണ്ടു മൂവരും തെളിഞ്ഞിട്ടു
കാണാതെ മറയിൽകൊണ്ടൊളിച്ചു കൊണ്ടുവച്ചു
കീഴിലുണ്ടായ മൊഴി അമ്മമാർ പറയുന്നു
മൂവരുമൊരുമിച്ചു കലഫിഹിച്ചുടൻ തമ്മിൽ
വരുന്ന വഴി പിഴവിഴുകാതുടൻ നോക്കി
ഇരിക്കുന്നേരത്തിങ്കൽ വരുന്നു രാമദേവൻ
പെരിയ പെരുമ്പടക്കൂട്ടവും താനുമായി
അമരരാജന്മാരും ഇന്ദ്രനും ദേവകളും
നിഴലും സ്വരൂപവും ഇളയ ബാലന്മാരും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/309&oldid=166241" എന്ന താളിൽനിന്ന് ശേഖരിച്ചത്