താൾ:Pattukal vol-2 1927.pdf/310

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സീതാദുഃഖം
307

പെരുത്ത പെരുമ്പടക്കൂട്ടവും താനുമായി
വിശന്നു വെയിൽ കൊണ്ടുവരുന്ന രാമദവൻ
അടുത്തു വന്നു നേരം കൊടുത്താരാവണിയും
ഇനിക്ക് മകനെന്ന് സന്തോഷിച്ചമ്മമാർകൾ
സ്വർണ്ണമൊന്തയിൽ ജലം പകർന്നു കൊണ്ടുവച്ച
കടുകെ ​എടുത്തുടൻ തൃക്കാലം കഴുകീട്ടു
മണിപ്പീഠത്തിന്മേൽ ചെന്നിരുന്നു രാമദേവൻ
മനസ്സിൽ സംഭ്രമംകൊണ്ടളക്കി സീതാദേവി
അടച്ച വാതിൽ പിറകെ ഒളിച്ച} നേരത്തിങ്കൽ }
ഇളകി മണിപ്പീറം ഇതിനെന്തവകാശം
എന്നു ശ്രീരാമദേവൻ എടുത്തു മണിപ്പീഠം
മറിച്ചുനോക്കിയപ്പോൾ മരിച്ച രാവണന്റെ
കനത്തെ രൂപത്തെ എഴുതിവെച്ചതാരാ?
കയർത്തങ്ങമ്മമാരോടരുളിചെയ്ത നേരം
മകനെ ഞങ്ങളാരും മനസ്സിലറിഞ്ഞില്ല
നിന്നുടെ ഭാർയ്യതന്റെ വിനോദമത്രയിതു
മകനെ സുഖത്തോടു വരുത്തിവെച്ചാളിവൾ
ഇനിയും ഇവൾ നിന്റെ ഭാർയ്യയായ്വേണമെന്നു
നിന്നുടെ മനസ്സിന്നു ഞങ്ങൾക്കിന്നാവതുണ്ടോ
​എത്രയും ദുഷ്കർമ്മങ്ങൾ ചെയ്യുമ്പോലിവൾ മുമ്പിൽ
ഏതുമൊന്നറിയാതെ ഇരുന്ന മനുഷ്യരെ
ഏതെല്ലാം ദോഷം വരുമാറിവൾ ചമച്ചെല്ലാം
മന്നവന്മാർക്കും നരബാലികന്മാർക്കും ദോഷം
പലതും ചെയ്തെല്ലാം മറന്നോ മകനെ നീ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/310&oldid=166243" എന്ന താളിൽനിന്ന് ശേഖരിച്ചത്