അന്നേരം മുതിർന്നപ്പോൾ സീതയും നിരൂപിച്ചു
സത്യമായ്പറയുമ്പോൾ ഞാൻ ബഹുമാനിയാഞ്ഞാൽ
അമ്മമാർക്കെന്നോടേറ്റം ദ്വേഷമായ്വരുമെല്ലാ
ആത്മാവിൻ ദ്വഷമായ്വരുമല്ലൊ
ആത്മാവിൻ ദ്വഷമില്ല ജാനകീതാനുമപ്പോൾ
ആത്മാവേ ക്ഷമകൊണ്ട് മെല്ലവേ നിരൂപിച്ചു
ചഞ്ചലംകൊണ്ടു മെല്ലെ മനസ്സിൽ നിരൂപിച്ചു
എങ്ങിനയവൻ തന്റെ രൂപത്തെ വരയ്ക്കുന്നു }
ഭൂമിയുമാകാശവുമെനിയ്ക്കു തുണചെയ്തു
കടലും ഭഗീരഥൻ ഇനിയ്ക്കു തുണ ചെയ്തു
പാലാഴിവർണ്ണൻ പരമീശനും തുണചെയ്തു
ആർക്കാനും ചന്ദ്രൻ വന്നിങ്ങിനിയ്ക്കു തുണചെയ്തു
അശ്വിനീദേവകളുമിനിയ്ക്കു തുമചെയ്തു
നാന്മുഖൻ നാരായമൻ വിഷ്ണു തുണചെയ്തു
മുപ്പുരമെരിച്ചരു മുല്ലബാണനും തുണചെയ്തു
ശ്രീരാമസ്വാമിയെന്റെ ഭർത്താവും തുണചെയ്തു
ദൈവമേ തുണയെന്നു വരച്ചു തന പത്തും }
മുഖത്തോടിടകളിൽ കവർന്ന കഢലവും
വെലുത്ത വെള്ളകേറും വലിയ മുഖങ്ങളും
ജനിച്ച കണ്ണു തന്നിൽ അഗ്നികൾ ജ്വലിയ്ക്കുയയം
പതിനട്ടിലും നല്ല ദൈവത തോന്നിച്ചീടും
ദേവമന്ത്രത്തെ ജപിച്ചിരിക്കുന്നൊരു മുഖം
സംഗീതങ്ങളും പാടീട്ടിരിയ്ക്കുന്നൊരു മുഖം
ആദിത്യന്റെ നേരെ ഇല്ലാതെങ്ങൊരു മുഖം
ഈശ്വരനോടു യുദ്ധം ചെയ്യന്നങ്ങൊരു മുഖം
ദേവകൾ തന്നെ ദുഷിച്ചെയ്യുന്നങ്ങൊരു മുഖം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.