താൾ:Pattukal vol-2 1927.pdf/298

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കുചേലവൃത്തം
295

നമ്മെയും ദേശികൽ കൊണ്ടങ്ങു പോയിട്ടു
ചെമ്മേ തന്മന്ദിരം തന്നിലാക്കി
അന്നു കഴിഞ്ഞതുമങ്ങിനയല്ലല്ലോ താ_
നിന്നു ഭവാനു സുഖമല്ലല്ലീ?
കക്ഷത്തിലേതാനുമിന്നു ഭവാനിങ്ങു
കാഴ്ചയായ് നൽകുവാൻ കൊണ്ടുപോന്നു
എന്നതു കേട്ടു കുചേലനുമന്നേരം
നന്നായ്മറിച്ചതു ലജ്ജകൊണ്ടു
മല്ലാരി മെല്ലെപിടിച്ചു കരംകൊണ്ടി_
ട്ടുല്ലാസത്തോടു കുചേലൻതന്റെ
കക്ഷത്തിൽ വെച്ചൊരു കെട്ടെചുത്തിട്ടു
ശിക്ഷയിൽ കെട്ടുമഴിച്ചുവെച്ചു
ഒട്ടുനാളായി ഞാനനുഗ്രഹിച്ചീടുന്നു
ഇഷ്ടത്തിൽ പുത്തവിൽ തിന്മതിന്നായ്
ഇത്തരം ചൊപ്പി മുകുന്ദൻ തിരുവടി
സത്വരം വാരിയങ്ങാഹാരിച്ചു
{{നരണ്ടാമതും പിന്നെ വാരിയെ നേരത്തു
തണ്ടാരിൽമാതു താൻ കൈ പിടിച്ചു
ആരൺതന്നുടെ മുറ്റമടിക്കുവാൻ
നാരായണ! യെന്നെയാക്കീടൊല്ലാ
വാരിജലോചനനെന്നതു കേട്ടപ്പോൾ
വാരിയവലിതും വെച്ചു പിന്നെ
ഇഷ്ടമായുള്ള കുചേലനും കൃഷ്ണനു_












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/298&oldid=166229" എന്ന താളിൽനിന്ന് ശേഖരിച്ചത്