താൾ:Pattukal vol-2 1927.pdf/297

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
294
പാട്ടുകൾ

ഞെട്ടി വീണല്ലോ നാപ്പൊഴുതേ
കാട്ടികൾ കാടൂടെ പായുന്ന നേരത്തു
ഗോഷ്ടികളേറ്റവും കാട്ടി നീ ഞാൻ
ഏറിയോരുച്ചത്തിൽ വെട്ടുമിടികളാൽ
വേറിട്ടുപോയല്ലോ തമ്മിലപ്പോൾ
അപ്പോഴുതുണ്ടയ ദുഃഖങ്ങൾ ചൊല്ലുവാൻ
കെൽപ്പുള്ളോരാരുമില്ലിപ്പാരിതൻ
തങ്ഹളിക്കാണാഞ്ഞു കോണങ്ങു നില്ക്കുമ്പോൾ
തങ്ങളിൽക്കാണാനായി മിന്നൽകൊണ്ടു
പിന്നെയണഞ്ഞു നാമൊന്നിച്ചു മെയ്യോടു
മുന്നേറ്റതിലേറ്റവും ചേർത്തുകൊണ്ടു
നില്ക്കുന്നനേരത്തു കേൾക്കായി മെല്ലവേ
കുക്കുടം കൂകുന്ന നാദമപ്പോൾ
നേരം പുലർന്നുതുടങ്ങിയെന്നോർത്തിട്ടു
നാരായണേതി ജപിച്ചിതേറ്റം
കാട്ടിലെക്കോഴിയ്ക്കു നേരില്ലയല്ലോ താൻ
വീട്ടിലെക്കോഴിയ്ക്കേ സത്യമുള്ളു
വീട്ടിലെക്കോഴികൾ കൂകിത്തുടങ്ങുമ്പോൾ
പെട്ടെന്ന് സൂർയ്യനുദിച്ചുവന്നു
കെട്ടി വിറകുമെടുത്തു നടന്നു നാ_
മൊട്ടുവഴിയ്ക്കലേ ചെല്ലുന്നേരം
ദേശികൻ പോന്നിങ്ങു വന്നനതുനേരം
നാശം ഭവിച്ചല്ലിയെനനുംകൊണ്ടു
കണ്ടൊരു നേരത്തു തന്നോരനുഗ്രഹ_
മുണ്ടോ മറ്റാർക്കാനും സാധിയ്ക്കുന്നു?












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/297&oldid=166228" എന്ന താളിൽനിന്ന് ശേഖരിച്ചത്