താൾ:Pattukal vol-2 1927.pdf/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
296
പാട്ടുകൾ

മഷ്ടി കഴിച്ചു ശയിച്ചുറങ്ങി
ഒട്ടുപുലരുമ്പോൾ പെട്ടെന്നെഴുന്നേറ്റു
യഷ്ചിയും തന്റെ കടയെടുത്തു
മല്ലാരിതന്നോടു യാത്രയും ചൊല്ലീട്ടു
മെല്ലെ നടന്നു കുചേലനപ്പോൾ
മല്ലാരി നമ്മേ വിളിയ്ക്കുമെന്നോർത്തിട്ടു
മെല്ലെ മടങ്ങീട്ടു നോക്കിനിന്നു
മാളിക ഇല്ലയെന്നുള്ളതു നിർണ്ണയിച്ചപ്പോഴെ
മിണ്ടാതെനിന്നു നിരൂപിച്ചിട്ടു
ആശിച്ചതൊന്നുമേ യാചിച്ചീലല്ലോ ഞാൻ
കേശവന്തന്നോടു പോരുന്നേരം
ഉല്പലോചനൻതന്നോചിരിന്നീടി_
ലല്പമായ്വല്ലതും സാധിച്ചീടും
ചോദിച്ചു വല്ലതും നൽകുമെന്നോർത്തിട്ടു
ചോദിച്ചീലല്ലോ ഞാൻ നാരായണ
അച്ഛൻ താൻ വല്ലതും കൊണ്ടുവരുമെന്നി_
ട്ടിച്ഛിച്ചരിയ്ക്കുന്നു ഭാലന്മാരും
സത്വരും വന്നു കുടുംബിനി ചോദിച്ചാ_
ലുത്തരം ചൊൽവൂ ഞാനെന്തുപിന്നെ
എന്നും നിനച്ചു നടന്നങ്ങടുക്കുമ്പോൾ
നന്നായക്കാണായി മന്ദിരവും
മാടങ്ങൾ മാളിക ഗോപുരമെന്നിവ
ഓടിടു പത്തനമെത്ര ചിത്രം
നാടകശാല നടപ്പന്തലും പിന്നെ
കേടകനുള്ള പിപ്പുരയും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/299&oldid=166230" എന്ന താളിൽനിന്ന് ശേഖരിച്ചത്