താൾ:Pattukal vol-2 1927.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
272
പാട്ടുകൾ

നിന്നെത്തന്നേ പറഞ്ഞു ബോധിപ്പിയ്ക്കാം
പുള്ളിമാന്മിഴിയാളേ നമുക്കിപ്പോ-
ളുള്ളിലുണ്ടായ തണ്ടാർശരാമയം
തള്ളിനീക്കിക്കളവാനെളുതാമോ
കൊള്ളിവാക്കല്ല ചൊല്ലുന്നു വല്ലഭേ!
ന്യായമല്ലാത്ത കർമ്മങ്ങൾക്കൊക്കെയും
പ്രായശ്ചിത്തങ്ങളുണ്ടെന്നറിഞ്ഞാലും
മോഹമുള്ളതു സാധിച്ചില്ലെങ്കിലോ
ദേഹനാശം ഭവിയ്ക്കും നമുക്കെടോ
സ്നേഹമുണ്ടെങ്കിൽ വേശ്യാമണിയുടെ
ഗേഹംതന്നിലങ്ങാക്കേണമെന്നെ നീ
അംഗനാമണിയാകുമവളുടെ
സംഗമിന്നു ലഭിച്ചുവെന്നാകിലോ
അംഗസൌഖ്യം ഭവിക്കും തപസ്സിന്നും
ഭംഗമുണ്ടാകയില്ലെന്നറിഞ്ഞാലും
ന്യായം വിട്ടു നടക്കയില്ലെങ്കിലോ
പ്രായശ്ചിത്തം വിധിയ്ക്കണമെന്നുണ്ടോ
കൃച്ഛ്രചാന്ദ്രായണാദിക്രിയകൊണ്ടു
സ്വച്ഛഭാവവിശുദ്ധി വരുത്തീടാം
മന്മഥക്ഷോഭംകൊണ്ടുള്ള വൈഷമ്യം
ധർമ്മചാരിജനങ്ങൾക്കുമുണ്ടാകും
വിശ്വമോഹിനി മേനകയെപ്പണ്ടു
വിശ്വാമിത്രനനുഭവിച്ചില്ലയോ?
ചന്ദ്രനും ഗുരുഭാർയ്യയെ പ്രാപിച്ചു
ചന്തമോടു രമിച്ചില്ലയോ ശുഭേ!
ഇന്ദ്രനും പണ്ടഹല്യയെ പ്രാപിച്ചു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/275&oldid=166205" എന്ന താളിൽനിന്ന് ശേഖരിച്ചത്