താൾ:Pattukal vol-2 1927.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ശീലാവതി
271


അമൃതുകൊണ്ടപ്പൊഴേ ജീവിപ്പിയ്ക്കു-
മമൃതന്മാരായീടും തീക്കനലിൽ
വരിവോടങ്ങോടിക്കുമെന്നുവേണ്ട
ദുരിതങ്ങൾ ചൊന്നാലൊടുക്കമില്ല
അതുകൊണ്ടു ചൊല്ലുന്നേൻ ഭർത്താവേ ഞാൻ
കുതുകമീ വേശ്യയിലുണ്ടാകേണ്ടാ
അറിയിക്കവേണമോ ഞാനീവണ്ണം
അറിയപ്പോകാതുള്ള ദേഹമോ നീ
ചെറുപ്പംകൊണ്ടോരോന്നുരയ്ക്കുന്നു ഞാൻ
വെറുപ്പുണ്ടായീടൊല്ല മാമുനീന്ദ്ര!
ക്ഷമിയ്ക്കേണമിക്കാലം വേശ്യാഗേഹേ
ഗമിയ്ക്കേണമെന്നരുൾചെയ്തതെല്ലാം
വചനങ്ങളീവണ്ണം കേട്ടനേരം
വചനീയമല്ലെന്നു മാമുനീന്ദ്രൻ
കനിവോടെ പിന്നെയും ഭാർയ്യയോട-
ങ്ങനുതാപത്തോടെയരുളിച്ചെയ്തു

ഇതിദ്വതീയവൃത്തം സമാപൂം
==അഥ തൃതീയവൃത്തം==

എന്തിനയ്യോ വിരോധം പറയുന്നു
ദന്തിഗാമിനിമൌലിമണേ ശൃണു
അന്തികേ വന്നു നിന്നാലുമാദരാ-
ലന്തിനേരമണഞ്ഞു കൃശോദരി
എന്നെത്തോളിലെടുക്ക നീ വൈകാതെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/274&oldid=166204" എന്ന താളിൽനിന്ന് ശേഖരിച്ചത്