താൾ:Pattukal vol-2 1927.pdf/273

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
270
പാട്ടുകൾ

തഴുകിപ്പുണരേണമങ്ങു ചെന്നാൽ
ഒരുനാളും വേശ്യാജനങ്ങളോടു
ഒരുമിച്ചു ക്രീഡിപ്പാൻ മോഹിയ്കൊല്ലാ
ഗുണദോഷജ്ഞാനമവർക്കില്ലൊട്ടും
പണമെന്നല്ലാതൊരു ചിന്തയില്ല
ധരണീസുരന്മാരും ബൌദ്ധന്മാരും
തരുണിയാം വേശ്യയ്ക്കു ഭേദമില്ല
കനകത്തെക്കയ്യിൽക്കൊടുക്കുന്നേരം
കനിവെന്നു ഭാവിച്ചു കൈ പിടിക്കും
ധനമെല്ലാമങ്ങു കരസ്ഥമായാൽ
ഘനമില്ലാതുള്ളോരു പഞ്ഞിപോലെ
പറപ്പിക്കും ദൂരത്തു ദുഷ്ടക്കൂട്ടം
ഉറപ്പിക്കും ദ്രവ്യമൊടുങ്ങുവോളം
അവരുടെ കൂട്ടത്തിൽ ചെന്നു ചാടാ-
നവകാശം വന്നാലവന്റെ ജന്മം
വിഫലമായീടുമിതത്രയല്ലാ
വികടമായുള്ള നരകംതന്നിൽ
അനവധി കാലം വസിച്ചിടേണം
അനുഭവമെന്തെല്ലാം വന്നീടാത്തു
വെളിച്ചെണ്ണവീഴ്ത്തി നിറച്ച ചെമ്പിൽ
തിളപ്പിച്ചു കാളുന്ന വഹ്നിതന്നിൽ
പിടിച്ചങ്ങു തള്ളി യമഭടന്മാ-
രടിച്ചങ്ങു നീന്തിക്കളിപ്പിച്ചീടും
പടികൊണ്ടു മസ്തകഭാഗംതന്നിൽ
അടികൊണ്ടു ദേഹം തളർന്നു വീഴും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/273&oldid=166203" എന്ന താളിൽനിന്ന് ശേഖരിച്ചത്