താൾ:Pattukal vol-2 1927.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ശീലാവതി
273


ഇന്ദിയക്ഷോഭശാന്തി വരുത്തീലേ?
സർവ്വജ്ഞന്മാരാം മിത്രവരുണന്മാ-
രുർവശിയെപ്പരിഗ്രഹിച്ചീലയോ?
ബ്രഹ്മശാഖ്യയായുള്ളൊരു നാരിയെ
പ്രാപിച്ചീലയോ കണ്വമഹാമുനി
ബ്രഹ്മദേവനതായ ഭഗവാനും
തന്മകളെപ്പരിഗ്രഹിച്ചീലയോ?
ഇപ്പറഞ്ഞ മഹാജനമൊക്കെയും
തൽപ്രതിക്രിയകൊണ്ടു വിശുദ്ധരായ്
അപ്രകാരം നമുക്കുമിദ്ദോഷത്തെ
ക്ഷിപ്രമങ്ങു കളവവാൻ തടവുണ്ടോ
അർദ്ധരാത്രിക്കു മുന്നമവളുടെ
പത്തിനന്തന്നിലാക്കേണമെനേനെ നീ
വൃദ്ധനാകുന്നോരെന്റെ മനോരഥം
വ്യർത്ഥമാക്കിച്ചമയ്ക്കായ്ക വല്ലഭേ!
ഇത്തരം ഗുരുന്ഥന്റെ വാക്കിന-
ങ്ങുത്തരം പറയുന്നവരാരഹോ
അസ്തു വല്ലതുമെന്നങ്ങവളുടെ
ചിത്തം തന്നിലുറച്ചു പുറപ്പെട്ടു
അന്ധകാരം നിറഞ്ഞോരു രാത്രിയിൽ
അന്തണേശനെ മെല്ലെന്നടുത്തുടൻ
കണ്ഠദേശത്തിലാക്കി നടകൊണ്ടു
കുണ്ഠിരും വിട്ടു വേശ്യാഗൃഹം നോക്കി
തൽപ്പദതളിർകൊണ്ടങ്ങു മെല്ലവേ
തപ്പിത്തപ്പി നടന്നു നടന്നുടൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/276&oldid=166206" എന്ന താളിൽനിന്ന് ശേഖരിച്ചത്