താൾ:Pattukal vol-2 1927.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
268
പാട്ടുകൾ

ചിന്തിച്ചു നാഥനരുളിച്ചെയ്താൽ
ആചാരമല്ലാത്ത വല്ലാത്ത മോഹങ്ങ-
ളാചാർയ്യന്മാരും തുടങ്ങികൊണ്ടാൽ
ആകുന്ന വണ്ണം പ്രയത്നങ്ങൾ ചെയ്യേണം
ഓർത്താൽ ഗുണമല്ലാതുള്ള വിധമെന്നു
ഭർത്താവുതന്നേയും ബോധിപ്പിയ്ക്കാം
കണ്ണു കാണാതെ കിണറ്റിൽ ചാടുന്നോരെ
ചെന്നു പിടിപ്പാൻ മടിച്ചീടാമോ?
വല്ലതെന്നാകിലും വല്ലഭൻതന്നുടെ
വല്ലാത്ത മോഹം വിരോധിയ്ക്കേണം
ഇത്തരം ചിന്തിച്ചു ശീലാവതി തന്റെ
ഭർത്താവിനോടു വണങ്ങിച്ചൊന്നാൾ

ഇതി പ്രഥമവൃത്തം സമാപൂം
അഥ ദ്വിതീയവൃത്തം

ഗുണമേറും ഭർത്താവേ! മാമുനീന്ദ്ര!
ഗുരുനാഥ!കേട്ടാലുമെന്റെ വാക്യം
ഗണികമാരോടുള്ള കേളിമോഹം
ഗുണമല്ലനിങ്ങഴ്‍ക്കെന്നോർത്തീടേണം
പണിയാലെ വന്നൊരു വിപ്രജന്മം
പഴുതിലാക്കീടൊല്ല ജീവനാഥ!
കണികാണ്മാൻപോലും ഗുണമില്ലാത്ത
ഗണികമാരെക്കണ്ടു മോഹിക്കുന്ന












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/271&oldid=166201" എന്ന താളിൽനിന്ന് ശേഖരിച്ചത്