താൾ:Pattukal vol-2 1927.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ശീലാവതി
267


വേശ്യാഗൃഹമെന്നു കേട്ടതുകാരണം
വേശ്യയിലാശ മുഴുത്തീടുന്നു
വാരാംഗനാമണിമൌലിയെപ്പുൽകുവാൻ
പാരമുണ്ടാഗ്രഹമന്തരംഗേ
ധർമ്മമല്ലെന്നു ഗ്രഹിയ്ക്കായ്കയുമല്ല
കർമ്മാനുബന്ധമൊഴിച്ചുകൂടാ
എന്നെക്കഴുത്തിലെടുത്തു പതുക്കവേ
ഇന്നത്തെ രാത്രി വരുന്ന നേരം
വേശ്യാഗൃഹം തന്നിൽ കൊണ്ടുചെന്നാക്കി നീ
വേശ്യാവിനോദം ലഭിപ്പിയ്ക്കേണം
ഭർത്താക്കന്മാരുടെ വാക്കു നിരസിച്ചാൽ
ഭർയ്യമാർക്കാപത്തു വന്നുകൂടും
നല്ലതെന്നാകിലും തീയതെന്നാകിലും
വല്ലഭൻ ചൊല്ലുന്നതാചരിയ്ക്കാം
അല്ലാതെ താന്തോന്നിത്വങ്ങൾ തുടങ്ങിയാൽ
വല്ലാതെ വന്നു ഭവിയ്ക്കുമല്ലോ
മംഗല്യസ്ത്രീകൾക്കു ഭർത്താക്കന്മാരല്ലോ
ദൈവതമാകുന്നതെന്നറിക
ദേഹമതായതും ജീവനതായതും
കേവലം നിങ്ങൾക്കു ഭർത്താവല്ലോ
എന്നതുകൊണ്ടു പറഞ്ഞു ഞാൻ വല്ലഭേ
എന്നുടെ മോഹത്തെസ്സാധിപ്പിയ്ക്ക
ഇത്തരം ഭർത്താവുതന്റെ ഗിരം കേട്ടു
ചിത്തരംഗത്തിൽ വിഷാദത്തോടെ
എന്തു ഞാൻ ചെയ്യേണ്ടു ദുർമ്മാർഗ്ഗമിങ്ങിനെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/270&oldid=166200" എന്ന താളിൽനിന്ന് ശേഖരിച്ചത്