താൾ:Pattukal vol-2 1927.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ശീലാവതി
269


പുരുഷന്റെ ജന്മം പഴുതേതന്നെ
ദുരിതമാം കൂപത്തിൽ ചെന്നു വീഴും
കുലടമാരോടുള്ള സംസർഗ്ഗത്താൽ
കലധർമ്മാചാരങ്ങളില്ലാതാകും
മലമൂത്രാഗാരമാകുന്ന പാത്രം
മലർബാണാധീനമാകുന്നഗാത്രം
ഫലമെന്ന്യേ മോഹിയ്ക്കും മൂഢന്മാർക്കു
പല ദോഷം വന്നു ഭവിക്കുമല്ലോ
കുലഹാനി വന്നീടും മുന്നേതന്നെ
മലിനമായീടും മനുഷ്യജന്മം
പരിതാപമോരോന്നേ വന്നുകൂടും
പരിഹാസത്തിനുള്ള പാത്രമാകും
പരിചോടെ കീർത്തി നസിച്ചുപോകും
പരിണ്മപാപങ്ങൾ സംഭവിക്കും
ധനങ്ങൾക്കു നാശങ്ങൾ വന്നുകൂടും
ജനങ്ങൾകു വൈരാഗ്യമുണ്ടായീടും
കനക്കേടു ജാതിയ്ക്കു ഹീനഭാവം
മിനക്കേടു നീചന്മരോടുകൂടി
കുലഭാർയ്യമാരെ വെടിഞ്ഞുകൊണ്ടു
കുലടമാരോടു രമിക്കുന്നൊരു
കുലശ്രേഷ്ഠന്മാരാകും ഭ്രസുരന്മാർ
കുലിശത്തേക്കാളും കഠിനമാകും
ഇരിമ്പുകൊണ്ടുള്ളൊരു നാരീവേഷ-
മിരുഭാഗം തീയിട്ടെരിച്ചു നന്നായ്
പഴുപ്പിച്ചു പെൺകുലത്തിന്റെ ദേഹം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/272&oldid=166202" എന്ന താളിൽനിന്ന് ശേഖരിച്ചത്