കുന്നിക്കുരു കല്ലാക്കുരുമാലകൾ പിച്ചളകൊണ്ടും പിന്നെ
കുന്നിന്മകളുടെ ഭൂഷണമെല്ലാമിങ്ങിനെയായി
ഒട്ട കറുത്തൊരു പുടവയുടുത്തൊരു കൊട്ടയുമേന്തി കയ്യിൽ
ചട്ടം കണ്ടാൽ കൌതുകമെന്നേ ചൊൽവാനുള്ളൂ
വനചാരികളും ശ്വാക്കളുമായി ഭൂതഗണങ്ങൾമറ്റം
വനമതിലെല്ലാം വേട്ടയുമാടിനടന്നു തുടങ്ങി
തോക്കൊടുവില്ലം ശരവും പിന്നെ വെണ്മഴുശൂലംവേലും
ആർക്കന്തം കട്ടാരം ചുരികകടുത്തിലവാളും
മറ്റു പലവിധമായുധമൊക്കെയെടുത്തുംകൊണ്ടു വേടൻ
തെറ്റന്നങ്ങു നടന്നിതു കാട്ടിൽ ശ്വസക്കളുമായി
ചൊക്കൻനായി പിടിച്ചിന്നലെയൊരു മാനിനെ വേ
(ഗാൽ തൈ തൈ
ഊക്കൻ പാണ്ടനു വിരുതില്ലവനെ കൊണ്ടുവരേണ്ട
കാളന്നായക്കോച്ചയണച്ചു പിടിച്ചീടേണം തൈ തൈ
കാടൻനായവനത്തിൽ പോവാനെളുതല്ലേതും
വെള്ളുവിനിപ്പോൾ പണ്ടെപ്പോലൊരു ശക്തിയുമില്ല
(തൈ തൈ
പള്ളനിറച്ചും ചോരുകൊടുത്തേ ഫലമുണ്ടാകു
ഇണകടിയന്മാരുണ്ടെന്നാകിലകറ്റീടേണം തൈ തൈ
ഗുണമില്ലാതെ ചമഞ്ഞീടും ബത നായാട്ടെല്ലാം
പലതുമതിങ്ങനെ ചൊല്ലിപരിചോടു കാടുകൾ തോറും
(തെണ്ടി
പലരും കൂടിപ്പലജന്തുക്കളെ വധവും ചെയ്തു
കടുവായെകണ്ടൊരുവൻചെന്നൊരു ഗുഹയിൽ പൂക്കാന
(പ്പോൾ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.