കൊടുതായുള്ളൊരു കരടി പിടിച്ചുടനവെനെക്കൊന്നു
കുലയനകളെകണ്ടുഭയപ്പെട്ടൊരുവൻ വേഗാൽ ചെന്നു
വലിയൊരു വള്ളി പിടിച്ചു കരേറിപ്പോകുന്നേരം
വലിയൊരു വാനെരനെന്നു നിനച്ചിതു മറ്റൊരു വേടൻ
(ബാണം
ബലമോടുകൂട്ടിയതേറ്റു മരിച്ചിതു ഫലമില്ലാതെ
കൊന്നമൃഗങ്ങളെയെല്ലാം പരിചോടു കെട്ടിയെടുത്തും
(കൊണ്ടു
മന്ദതയെന്നിയെ പിന്നെയുമടികൾ തേടി നടന്നു
അങ്ങിനെ ചെന്നു കിരീടവസിക്കും കാനനദേശം തന്നിൽ
നിന്നൊരുനേരത്തിങ്കലെ വന്നൊരു തടിയൻപന്നി
ദുർയ്യോധനശാസനയാലർജ്ജുനനിധനം ചെയ്വാനപ്പോൾ
പെരുതായൊരു കിടിരൂപം പൂണ്ടൊരു മൂകൻതാനും
കുരുകുലവീരശിഖാമണിയാകിയ വിജയൻ തന്നേക്കോ
(ൽവാൻ
പെരുകിന കോപത്തോടുമടുത്തൊരുസമയത്തിങ്കൽ
(ഉടനെ വില്ലും
ശരവുമെടുത്തൊരു സായകമെയ്താൻ ജിഷ്ണു
ഉടലിൽ കൊണ്ടുടനോടും പന്നിയെ വേടനുമെയ്താൻ
അമ്പുകൾ രണ്ടും കൊണ്ടുപിളർന്നു പുറപ്പെട്ടോൾ പന്നി
അന്തകലോകം പ്രപിച്ചാനരനിമിഷംകൊണ്ടു
വേടനയച്ചൊരു ബാണം പരിചോടു പാർത്ഥസമീപേ വി
ണു ബാണം
ലമ്മുടെതെന്നുനിനച്ചതെടുത്തു കിരീടി
അതുനേരത്തു കിരതൻ ചെന്നു കിരിടിയെ നോക്കിചൊ
(ന്നാൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.