താൾ:Pattukal vol-2 1927.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വേടയുദ്ധം‍
245

ലക്ഷണപുരുഷന്മാരിൽ മുഖ്യനെന്നം
ശസ്രാസ്രപ്രയോഗങ്ങൾക്കു മുമ്പനെന്നം
പാത്ഥനെത്രയും വിക്രമനെന്നം ധീമാനെന്നും
ഇത്തരമവൻ മനസ്സിലുളള ഗർവ്വം പോവാ-
നിത്തിരി വിഷമിച്ചെന്നേ വന്നുകൂടു
യുദ്ധം ചെയ്തു തോറ്റീടുമ്പോൾ ഗർവ്വമെല്ലാം തീരും
ബുദ്ധിയ്ക്കം വിവേകമുണ്ടായ് വന്നുകൂടും
അല്ലാതെ വരവും വാങ്ങി പോയീടുമ്പോ-
ളിങ്ങു വല്ലതെ ഭവിക്കും മേലിൽ ജീവനാഥേ
    കാട്ടിത്തരുവനിതവനുടെ ബലവും വീയ്യവുമെല്ലാം
                                           (തൈ തൈ
വേട്ടക്കായി നടന്നാലതിനൊരു സംഗതിയുണ്ടാം
കാട്ടാളാകൃതി ഞാനുമെടുപ്പൻ പാർവ്വതിദേവി നീയും
കാട്ടാളസ്ത്രീതന്നുടെ വേഷമെടുത്തീടേണം
ഭ്രതഗണങ്ങൾ മറ്റുളളവർകളുമിങ്ങിനെ തന്നെ
ഒരോ വേഷമെടുത്തഥ വേട്ടയുമാടി നടന്നീടേണം
ഏവമിതരുൾചെയ്തൂടനേ ധൂജ്ജടി കാമവിനാശൻ ഭേവൻ
ഏവം വനചാവേഷം പൂണ്ടിതൂ വേഗത്തോടെ
ജടകൊണ്ടുടനെ തലമുടി പരിചൊടു കെട്ടിത്താ
                                                  (ഴ്ത്തീ-
നിടിലതടത്തിൽ ചന്രക്കലയാൽ തൊടുകുറിയായി
കരിയുടെ തോലുകറുത്തൊരുവസ്രം പന്നഗജാലംതൂടരായ്
പരിചിനൊടസ്ഥികൾ കടകം തോൾവളയായിത്തീന്നു
തന്നിടെ കാന്തൻ വനചരവേഷം പൂണ്ടതൂ കണ്ടു ദേവി
കുന്നിന്മകളും വനചരിയായിതൂ താമസിയതെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/249&oldid=166180" എന്ന താളിൽനിന്ന് ശേഖരിച്ചത്