താൾ:Pattukal vol-2 1927.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
241
വേടയുദ്ധം

അർജ്ജുനവിചേഷ്ടിതങ്ങളെല്ലാം കെട്ടിട്ടങ്ങു
നിർജ്ജരേന്ദ്രനുള്ളിലേറ്റവും ഭീതിയുണ്ടായ്
ഇപ്പൊഴിത്തപോവിഘ്നത്തെ ചെയ്തിടായ്കിൽ പിന്നെ
മല്പദമടക്കിവാഴും പാണ്ഡവന്മാർ
എന്നുറച്ചു ദേവരാജൻ ദേവനാരീമാരാം
സുന്ദരാംഗിമാരെ വിളിച്ചേവം ചൊന്നാൻ
വന്നാലും സുന്ദരി ബാലേ ഉർവ്വശി! നീയിങ്ങു
വന്നാലും മേനകേ!രംഭേ!വൈകീടാതെ
നമ്മുടെ സുതൻ വിജയൻ സുന്ദരാംഗനിപ്പോൾ
മന്മഥാരിസേവചെയ്തു വാഴുന്നങ്ങു
ചെന്നവൻ തപസ്സിൻ വിഘ്നം ചെയ്തിടായ്കിൽ പിന്നെ
നമ്മുടെ പൌരുഷമെല്ലാമില്ലെന്നാകും
സുന്ദരാഗിമാരം നിങ്ങളൊന്നു വേണം വേഗാൽ
ചെന്നവൻ തപസ്സിളക്കി വന്നീടേണം
സംഗീതങ്ങൾ താ‌ളമേളം വീണാനാദം നല്ല
ഭംഗിയിൽ പ്രയോഗിക്കേണം മങ്ങീടാതെ
ശിക്ഷയോടെ സംഗീതങ്ങൾ കേൾക്കുന്നേരം തന്റെ
അക്ഷികൾ മിഴിച്ചു നോക്കും സവ്യസാചി
അന്നേരം കാര്യങ്ങൾ ചൊല്ലാം സത്യമാകുംവണ്ണം
എന്നാൽ നിങ്ങൾ വേഗം പോവിൻനാരിമാരേ
ഇത്ഥം ദേവേന്ദ്രവാക്യം സുരതരുണിജനം
കേട്ടു സന്തോഷമോടെ
തല്പാദേ വീണു വന്ദിച്ചഴകിനോടവരും
യാത്രയായ്വേഗമോടേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/245&oldid=166176" എന്ന താളിൽനിന്ന് ശേഖരിച്ചത്