Jump to content

താൾ:Pattukal vol-2 1927.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
242
പാട്ടുകൾ

തല്ക്കാലേ നാരിവൃന്ദം മനമതിലധികം
രാഗസമ്പൂർണ്ണമായ്
ഗത്വ കൈലാസശൈലേ ഹരിസുതനകടം
പ്രാപ്യ ചൊന്നരിവണ്ണം
ഇക്ഷശാരസനതുല്യനാകിയ പാർത്ഥ കേൾനീ തൈ തൈ
ശിക്ഷയിൽ ഞങ്ങൾ ചൊല്ലുംമൊഴിയതു കേട്ടീടേണം
സർവ്വസുരാംഗനമനതാരിൽവെച്ചു മനോഹരിമാരാംഞങ്ങൾ
ഉർവ്വശി മേനക രംഭ തിലോത്തമമാരാകുന്നു
പുള്ളിമൃഗാാക്ഷികളാകിനസുന്തരിമാരെകണ്ടാൽതൈതൈ
നല്ലതു ചൊല്ലി വിളിച്ചു സമീപേ വെച്ചീടേണം
കണ്ണുമടച്ചു വമനത്തിൽനിന്നു തപസ്സുംചെയ്തിട്ടിങ്ങനെ
കണ്ണനു സഖിയായിടും നീ ബഹു ദു:ഖിക്കേണ്ടാ
സുന്ദരിമാരാം ഞങ്ങൾമൊഴിയിതുകേട്ടീടേണം തൈതൈ
ഞങ്ങളൊടൊത്തു രസിച്ചു കളിച്ചു വസിച്ചീടേണം
ശങ്കരസേവ തുടങ്ങീട്ടിതൂകൊണ്ടെന്തൊരു കാർയം പാർത്ഥ
പങ്കജലോചനമാരുടെ സേവ തുടങ്ങീടേണം
മന്മഥഹാനുടെ സേവകളിനിയിതുമതിയക്കേണം
മതി മതി പാണ്ഡവ സാഹസമിങ്ങിനെ ചെയ്യരുതേ നീ
                                                      ഇപ്പോൾ
മതിമുഖിമാരോടു മനസിജലീലകളാടിടേണം
മധുരതപെരുകിന സംഗീതാദികൾ കേൾക്കുന്നില്ലേ തൈ
                                                           തൈ
ബധരിത വരുവാനെന്തവകാശം പാണ്ഡുകുമാര!
തുംബുരുനാദം കേട്ടാൽ കൌതുകമില്ലയോ പാർത്ഥ! തൈ
                                                             തൈ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/246&oldid=166177" എന്ന താളിൽനിന്ന് ശേഖരിച്ചത്