താൾ:Pattukal vol-2 1927.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
240
പാട്ടുകൾ

ചഞ്ചലമെന്നിയേ നാവിൽ വാണിടേണം
ഗോവിന്ദ! മുകുന്ദ! ശൌരേ!കാരുണ്യോബ്ധേ കൃഷ്ണ!
മാലിന്യമകററിടേണമെല്ലാനാളും
കഞ്ചവൈരി കാത്തുകൊൾക ദോഷമെല്ലാം തീർത്തു
നിഞ്ചരണപത്മേ വീണു കുമ്പിടുന്നേൻ
ദുഷ് കൃതങ്ങൾ പോക്കിടുവാൻ മൽഗുരുവിൻ പാദം
ഉൾഗുരുന്നിൽ ധ്യാനിയ്ക്കന്നേൻ നിത്യവും ഞാൻ
ചൊല്ലെഴും ശ്രീനാരദനും വേദവ്യാസൻ താനും
തെല്ലിങ്ങു കടാക്ഷിയ്ക്കേണം നല്ലവണ്ണം
ഭ്രവുരേന്ദ്രന്മാരും പിന്നെ നിർജ്ജരേന്ദ്രന്മാരും
ഭാസുരേന്ദ്രന്മാരും ഗന്ധർവ്വേശന്മാരും
മറ്റുള്ള സജ്ജനങ്ങൾ കുറ്റമെല്ലാം തീർത്തു
മുറ്റുമിങ്ങനുഗ്രഹിക്കു മൂർദ്ധാവിങ്കൽ.
  കുന്തിപുത്രന്മാരിൽ ജ്യേഷ്ഠൻ ധർമ്മപുത്രൻ താനും
തമ്പിമാരും കാനനത്തിൽ പുക്കവേഷം
പാശുപതമസ്ത്രം വേണമെന്നുറച്ചു പാർത്ഥ_
നാശു ചെന്നു സേവചെയ്തു കാലകാലം
പഞ്ചബാണവൈരിയുടെ നാമമാക്കും നല്ല
പഞ്ചക്ഷരകീർത്തനങ്ങൾ ചെയ്തുകൊണ്ടു
പഞ്ചാഗ്നിമദ്ധ്യസ്ഥനായി സർവ്വകാലം പിന്നെ
സഞ്ചാരം മുടക്കി നെഞ്ചിൽ ധ്യാനംചെയ്തു
നേത്രങ്ങളടച്ചുകൊണ്ടു പാണ്ഡുപുത്രൻ തന്റെ
ഗാത്രവും മെലിഞ്ഞു പാരം നാളിൽ നാളിൽ
എത്രയുമതികഠോരമാക്കുംവണ്ണം ജിഷ്ണു
തത്ര ശൂലിസേവചെയ്തു വാഴുംകാലം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/244&oldid=166175" എന്ന താളിൽനിന്ന് ശേഖരിച്ചത്