ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വേടയുദ്ധം പാട്ട്
ഗംഗാകാമുകസൂനു വാരണമുഖൻ
കാർത്ത്യായനീനന്ദനൻ
മങ്ങാതിങ്ങു തുണയ്ക്കിനിയ്ക്ക സതതം
വിഘ്നം കളഞ്ഞാദരാൽ
ചിങ്ങൻ നല്ല പഴം ഗുളം മലരുമ.
ത്തേനും കര മ്പെന്നിവ
ഭംഗ്യാ നിൻ തിരുമുമ്പിൽ വെച്ചടികളിൽ
ചെമ്മേ വണങ്ങുന്നു ഞാൻ
വാണീ വാരിജലോചനേ ശ്രുതിമയേ!
വാണീ വിലാസപ്രിയേ!
വാണീടേണമിതെന്റെ നാവിലനിശം
ഏണാങ്കബിംബാനനേ!
നാണീടാതെ തൊഴുന്നു നിൻ പദയുഗം
പത്മാസനേ സന്തതം
വാണീടുന്ന സരസ്വതീ വിതിസുതേ!
വന്ദേ മഹാഭാരതീ!
ഉണ്ണിശ്രീകൃഷ്ണനെന്റെ മനമതിൽ വിളയാ
ടേണമെല്ലായ്പൊഴും ഞാൻ
വന്ദിയ്ക്കന്നേൻ മുരാരെ! മധുരിപുഭഗവൻ!
പൂർണ്ണകാരുണ്യരാശോ
കന്നിൻമാതിന്റെ കാന്തൻ ഗജവരമഥനൻ
ഗംഗയെ ചൂടുമീശൻ
വന്ദിയ്ക്കന്നേൻ പുരാരേ! തവ പദയുഗളം
നിത്യവും കൈതെഴുന്നേൻ
കൂഞ്ജരമുഖമുടയ വിഘ്നരാജനെന്റെ
നെഞ്ജകത്തു വാണീടേണമെല്ലാനാളും
കൊഞ്ജുംകിളിമൊഴിയാകും വാണീദേവി നിത്യം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.