താൾ:Pattukal vol-2 1927.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ലക്ഷണാസ്വയംവരം


ധാർത്തരാഷ്ട്രനു തൂല്യനായിട്ടു
ധാത്രിയിങ്കലൊരുത്തനുമില്ല
നിന്നെക്കൊണ്ടു പറഞ്ഞ ദുഷിക
ളെന്നാൽ ചൊല്ലുവാനാവതുമല്ല
നൂറ്റുവരോടു തുല്യരോ നിങ്ങ
ളേറ്റാൽ തോൽക്കുമറിക നീ കൃഷ്ണ
മാഗധാദികളാകിയ മന്നോർ
ഭാഗമുണ്ടവനെന്നറിക
സാംബനെക്കൊണ്ടുപോരുവാനായി
സാമ്യമായിട്ടൊരുത്തരുമില്ല
എന്തിനിന്നിവിടെ വസിക്കുന്നു
ചെന്താർമാനിനീകാന്ത മുരാരേ
പുത്രനെ ശത്രം ബന്ധിച്ചിരിക്കെ
അത്ര വാസമുചിതമോ കൃഷ്ണ
ഏവം നാരദന്റെ ഗിരം കേട്ടു
ഗോവിന്ദനു വളർന്നിതു കോപം
കണ്ണു രണ്ടും ചുവന്നുമറിഞ്ഞു
കർണ്ണവൈരിസഖിക്കതുനേരം
ചക്രവുംമങ്ങെടുത്തു പിടിച്ചു
വിക്രമശാലിയങ്ങതികോപാൽ
സംഖ്യയില്ലാത്ത സൈന്യവുമായി
ശംഖുമങ്ങു വിളിച്ചതിവേഗാൽ
ഘോഷമിത്ഥം ശ്രവിച്ചതുനേരം
ശേഷാംശോത്ഭവനോടിയവിടെ
നാരദം ചൊന്ന വാക്യങ്ങളെല്ലാം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/236&oldid=166167" എന്ന താളിൽനിന്ന് ശേഖരിച്ചത്