താൾ:Pattukal vol-2 1927.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
230
പാട്ടുകൾ


ആഗതനായ മാമുനി തന്നെ
വേഗാൽ സിംഹാസനത്തിലിരുത്തി
അജ്ഞലിയും ശിരസി ധരിച്ചു
കജ്ഞലോചനൻ നാരദമൂചേ
എന്തു കാര്യം വിചാരിച്ചു വന്നു
ചെന്താമരോത്ഭവോത്ഭവ ചൊൽക
വിഷ്ടപേ പുതുവാർത്തയുണ്ടങ്കി-
ലൊട്ടൊഴിയാതെ ചൊല്ലുക വേണം
ഏവം നന്ദജന്റെ ഗിരം കേട്ടു
ദേവമാമുനിയും പറഞ്ഞപ്പോൾ
ഉണ്ടൊരു വാർത്തയുണ്ടയിട്ടിപ്പോൾ
കൊണ്ടൽവർണ്ണ നീ കേട്ടുകൊണ്ടാലും
നിനുടെ സുതനാക്കിയ സാംബം
മന്നവൻ നാഗദ്ധ്വജൻ പിടിച്ചിട്ടു
ബന്ധിച്ചങ്ങു കാരാഗ്രഹേ വെച്ചു
അന്ധവ്രഷ്ണിനാഥ മുരാരേ
തൽസുത നിമിത്തേന ബന്ധിച്ചു
തൽസുതനായ സാംബനെ മന്നൻ
തൽസുതനായ ലക്ഷമണന്തന്നെ
ത്വത്സഖിസുതൻ ബന്ധിച്ചു പണ്ട്
എമ്മതുകൊണ്ടിവനും ഭവിച്ചു
നന്ദനന്ദന കേട്ടുകൊണ്ടാലും
നിന്നുടെ പ്രിയന്മാർ പാണ്ഡവന്മാ-
രിന്നു കനനേ വാഴുന്നിതല്ലൊ
ചൂതിൽ തോൽപ്പിച്ച പാണ്ഡവരേയും
ചൈതന്യമുള്ള ധാർത്തരാഷ്ട്രന്മാർ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/235&oldid=166166" എന്ന താളിൽനിന്ന് ശേഖരിച്ചത്