താൾ:Pattukal vol-2 1927.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ലക്ഷണാസ്വയംവരം
229


ചമ്പും ചൊല്ലി രസിച്ചുതുടങ്ങി
നന്നല്ലിത്തൊഴില്ലെന്നു പറഞ്ഞു
പിന്നെ ഭീഷ്മക്രിപാദികളെല്ലാം
കള്ളനാകിയ ഗോപാലനിപ്പോൾ
ഭള്ളുകൊണ്ടിവിടെ വരുമല്ലൊ
എന്നു മാഗധൻ ചൊന്നതുനേരം
നന്നായ് വ്യൂഹമുറപ്പിച്ചു വേഗാൽ
നാരദമുനി വീണയും വായി-
ച്ചോരോ വ്രത്താന്തമോർത്തു തുടങ്ങി
ഒട്ടനാളായി ഞാൻ രണം കാണ്മാ-
നിഷ്ടം വെച്ചിരിക്കുന്നിതു പാരം
ഇന്നതിന്നൊരു യോഗം ഭാവിച്ചു
എന്നു മാനസതാരിൽ നിനച്ചു
ദ്വരകപുരെ ചെന്നറിയിച്ചാൽ
ഘോരമായുള്ള യുദ്ധവുമുണ്ടാം
കണ്ടു നന്നായ് രസിക്കാം നമുക്കു
കൊണ്ടൽനേർവർണ്ണനെച്ചെന്നു കാൺ
എന്നുമാനസതാരിൽ നിനച്ചു
നന്നായ് ദ്വരകാ നോക്കി നടന്നു
പാരാതെ ചെന്നു ദ്വരകാ തന്നിൽ
നാരായണപ്രിയനാം മുനിയും
നന്ദനന്ദനൻ കണ്ടതു നേരം
ചെന്നു തന്തിരുപാടേ വണങ്ങി
പുണ്ഡരികപ്രഭനാം മുനിയെ
ദണ്ഡമായ് നമസ്താരവും ചെയ്തു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/234&oldid=166165" എന്ന താളിൽനിന്ന് ശേഖരിച്ചത്