പാരാതെ കേട്ടനേരത്തു രാമൻ
കോപംകൊണ്ടു പരവശനായി
ഗോപിവല്ലഭനോടു പറഞ്ഞു
തമ്മിൽ ശണ്ഠപിണക്കുവാനായി-
ട്ടിമ്മുനീന്ദ്രനെപ്പോലെയാരുള്ളു
നാരദനെന്ന നാമം വിളിച്ചു
പാരാതെ വിധിയെന്തിനെന്നോർക്ക
സീരിതന്റെ വചനം ശ്രവിച്ചു
സാരനാം മുനിയുംമരുൾ ചെയ്തു
പോരും ചൊന്നതു കാമപാല നീ
വീര സാംബനെ ചെന്നു വീണ്ടാലും
ശ്രുത്വ നാരദന്റെ വചനത്തെ
സത്വരം കാമപാലനും ചൊന്നാൻ
ആഹവത്തിനായ്ക്കൊണ്ടു പോകേണ്ട
ബാഹുജന്മാരോടിന്നു മുകുന്ദ
വേഗാൽ ഞാൻ ചെന്നു സാംബനെ കൂട്ടി
ട്ടാഗമിക്കുവനെന്നറി കൃഷ്ണ
സീരി തന്റെ വചനം ശ്രവിച്ചു
സീരിസോദരൻ വാണു പുരത്തിൽ
അകർണ്ണ ശ്രീനാരദവാക്യമേവം
രാമൻ തദാ സോദരനെ വിലക്കി
പാരാതെ സീരം മുസലം ഗ്രഹിത്വ
നല്ലൊരു കരിയും മുസലവു-
മുല്ലാസത്തോടെ കയ്യിലെടുത്തു
പണ്ടു ലക്ഷമണൻ കിഷ്ക്കിന്ധയി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.