താൾ:Pattukal vol-2 1927.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
228
പാട്ടുകൾ


എന്നതു കണ്ടു ഭൂപാലവൃന്ദ-
മൊന്നൊഴിയാതെ ചെന്നു വളഞ്ഞു
വീരരായവർ പാരാതെ യുദ്ധം
ഘോരഘോരമായ് ചെയ്യുന്ന നേരം
നാരദാദികൾ കണ്ടു രസിച്ചു
പാരാതെ ദേവസംഘേന സാകം
വീരനാം ശിശുപാലനുമപ്പോൾ
പാരാതുച്ചത്തിൽ ചൊല്ലിനാൻ കോപാൽ
കള്ളൻതന്റെ സുതനായ കുഞ്ഞി-
ക്കള്ളൻ ബാലികയെ കവർന്നല്ലൊ
മല്ലനാശനസൂനുവെ കൊൽവ-
നെല്ല ഭൂപാലരുമടുക്കേണം
എന്നു ചേദീശ്വരൻപറഞ്ഞപ്പോ-
ളുന്നതനായ സാംബനും കോപാൽ
ബാണമാരി ചൊരിയുന്ന നേരം
നാണാൽ കോണിലൊളിച്ചു ഭൂപാലന്മാർ
സജ്ജനങ്ങളെല്ലാമേ സ്തുതിച്ചു
സജ്ജനപ്രിയപുത്രനെ മോദാൽ
നൂറ്റുവനായ നാഗദ്ധ്വജനു-
മേറ്റു ബന്ധിച്ചു സാംബനെ കോപാൽ
കാർത്തവീർയ്യൻ ദശാനൻതന്നെ
ചീർത്ത കോപേന ബന്ധിച്ചപോലെ
ചെന്നു സാംബനെ കാരാഗ്രഹത്തിൽ
നന്നായ് ബന്ധിച്ചു വെച്ചിതു മന്നൻ
വമ്പന്മാർ ചെന്നു ഹസ്തിനംതന്നിൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/233&oldid=166164" എന്ന താളിൽനിന്ന് ശേഖരിച്ചത്