Jump to content

താൾ:Pattukal vol-2 1927.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ലക്ഷണാസ്വയംവരം
227


ഭൂസുരോത്തമന്മാരുമനേകം
വംഗൻ കേകയൻ ഹേഹയൻ സാല്വൻ
കൊങ്കണൻ നല്ല സൌരീഷ്ട്രഭൂപൻ
പുണ്യവാനായ കാശിനൃപനും
പാണ്ഡ്യനും ഭഗദത്തനും പിന്നെ
മന്നിലുള്ളൊരു ഭൂപാലവൃന്ദ_
മൊന്നൊഴിയാതെ വന്നു നിറഞ്ഞു
പന്നഗദ്ധ്വജൻ ചേദീശജന്നു
കന്യകയെ വിധിച്ചിതു മോദാൽ
കന്യകാവിവാഹം കാണ്മതിന്നാ_
യ്പിന്നെയംബരചാരികളായ
നാരദാദികളായ മുനികൾ
പാരാതാംബരേ വന്നു നിറഞ്ഞു
കല്യാണസമയമടുത്തപ്പോൾ
മല്ലാരിസുതനാകിയ സാംബൻ
തേരിൽൽ കേറി തിരിച്ചുടനപ്പോൾ
വീരൻ ഹസ്തിനെ ചെന്നതിവേഗാൽ
ആളിമാരുമായ്കന്യകയപ്പോൾ
കാളിന്ദിയിൽ കുളിപ്പതിന്നായി
ലക്ഷണാനടക്കുന്നതു നേര_
{{ത്തക്ഷമനായ സാംബനമന്ദം|
ലക്ഷ്യമായ്ക്കണ്ട നേരത്തവനും
ക്ഷിപ്രം തേരതിലേറ്റി ഗമിച്ചു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/232&oldid=166163" എന്ന താളിൽനിന്ന് ശേഖരിച്ചത്