താൾ:Pattukal vol-2 1927.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem>

226

പാട്ടുകൾ

പാരാതെ തുണച്ചിടുകവേണം എങ്കിൽ പങ്കജാക്ഷന്റെ കഥക ളങ്കേ വന്നിങ്ങു ചൊല്ലിത്തരുവാൻ അഞ്ചാതെ പഞ്ചബാണാരി വാഴും മഞ്ചേ മേവുന്ന പൈങ്കിളിപ്പെണ്ണേ പുഞ്ചനെല്ലിന്നരിവെച്ച ചോറും പഞ്ചസാരഗുളം മധു പാലും നെഞ്ചിൽ തൃപ്തിയാവോളം ഭുജിച്ചി- ട്ടഞ്ചാതെ പറഞ്ഞീടുക ബാലേ എന്ന വാക്കതു കേട്ടു കിളിയും നന്നായവന്ദിച്ചു പോന്നിതു മന്ദം പണ്ടു യാദവനാഥമുകുന്ദൻ കൊണ്ടാടി ബലഭദ്രനുമായി ദാരപുത്രമിത്രാദിയുമായി പാരാതെ ഭൃത്യസംഘേന സാകം നാരായണൻ സുഖേന വസിച്ചു പാരാതെ ദ്വാരകയാം പുരത്തിൽ അക്കാലത്തങ്ങു നൂറ്റുവന്മാരിൽ മുഖ്യനാകിയ നാഗദ്ധ്വജൻതാൻ പുത്രിതന്റെ വിവാഹം കഴിപ്പാൻ മിത്രങ്ങളെയെല്ലാമറിയിച്ചു മാളവർ നല്ല കേരളൻ ചോളൻ കേളിയുള്ളൊരു മാദ്രാധിപനും അംഗൻ വംഗൻ കലിംഗനും മാത്സ്യൻ തുംഗൻ മാഗധൻ സൈന്ധവൻ താനും

കോസലനവന്തീനൃപൻ ചൈദ്യൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/231&oldid=166162" എന്ന താളിൽനിന്ന് ശേഖരിച്ചത്